കാസര്‍കോട് ശാസ്ത്ര മേളയ്ക്കിടെ പന്തല്‍ തകര്‍ന്നു വീണു; ഇരുപതോളം കുട്ടികള്‍ക്ക് പരിക്ക്

കാസര്‍കോട് ശാസ്ത്ര മേളയ്ക്കിടെ പന്തല്‍ തകര്‍ന്നു വീണു; ഇരുപതോളം കുട്ടികള്‍ക്ക് പരിക്ക്

കാസര്‍കോട്: പന്തല്‍ തകര്‍ന്നു വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. കാസര്‍കോട് നടന്ന സ്‌കൂള്‍ ശാസ്ത്ര മേളയ്ക്കിടെയാണ് അപകടം. ഉച്ചയ്ക്ക് രണ്ടോടെ പന്തല്‍ തകര്‍ന്നു വീഴുകയായിരുന്നു. ബേക്കൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലാണ് സംഭവം. 20 കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

മഞ്ചേശ്വരം ഉപജില്ലാ മത്സരത്തിനിടെയാണ് പന്തല്‍ തകര്‍ന്നത്. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന മത്സരത്തിന്റെ അവസാന ദിവസമായിരുന്നു ഇന്ന്. ഇരുമ്പ് കമ്പികളും ഷീറ്റും ഉപയോഗിച്ചാണ് പന്തല്‍ നിര്‍മ്മിച്ചിരുന്നത്. പന്തല്‍ തകരാനുണ്ടായ കാരണം വ്യക്തമല്ല.

അപകടം നടന്നത് ഉച്ചസമയത്തായതിനാല്‍ കുട്ടികളിലധികം പേരും ഭക്ഷണം കഴിക്കുന്നതിനായി പോയിരുന്നു. അതിനാല്‍ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു. എംഎല്‍എ അടക്കമുള്ളവര്‍ ആശുപത്രിയും സ്‌കൂളും സന്ദര്‍ശിച്ചു. തലയ്ക്ക് പരിക്ക് പറ്റിയ നാലു കുട്ടികളെ മംഗലാപുരത്തുള്ള ആശുപത്രിയിലേയ്ക്ക് മാറ്റി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.