യുഎഇയില്‍ 883 വെബ്സൈറ്റുകള്‍ക്ക് നിരോധനം

യുഎഇയില്‍ 883 വെബ്സൈറ്റുകള്‍ക്ക് നിരോധനം

ദുബായ് : രാജ്യ നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന 883 വെബ്സൈറ്റുകള്‍ക്ക് നിരോധനം ഏർപ്പെടുത്തി ടെലകോം റെഗുലേറ്ററി അതോറിറ്റി. മൂന്ന് മാസത്തിനിടെ നടത്തിയ പരിശോധനയിലാണ് 883 വെബ്സൈറ്റുകള്‍ നിരോധിച്ചത്. 

അശ്ലീല ഉളളടക്കങ്ങള്‍, സ്വകാര്യ വിവരങ്ങള്‍ ചോർത്തുക, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ടുളള വെബ്സൈറ്റുകളാണ് നിരോധിച്ചവയില്‍ ഏറെയും. തീവ്രവാദം, ലഹരി ഉപയോഗം, ക്രിമിനല്‍ പ്രവർത്തനങ്ങള്‍, മതനിന്ദ തുടങ്ങി 17 വ്യത്യസ്ത ഉളളടക്കങ്ങള്‍ ഉളള വെബ്സൈറ്റുകള്‍ക്ക് നേരത്തെ തന്നെ യുഎഇ നിരോധനം ഏർപ്പെടുത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.