ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ഗ്ലോബല്‍ ഏവിയേഷന്‍ പുരസ്‌കാരം ദുബായ് വിമാനത്താവളത്തിന്

ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ഗ്ലോബല്‍ ഏവിയേഷന്‍ പുരസ്‌കാരം ദുബായ് വിമാനത്താവളത്തിന്

ദുബായ്: ​ ദുബായ് വിമാനത്താവളത്തിന് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ഗ്ലോബല്‍ ഏവിയേഷന്‍ പുരസ്‌കാരം. കൂടുതല്‍ സുസ്ഥിരമായ ആഗോള ഏവിയേഷന്‍ വ്യവസായം വികസിപ്പിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങള്‍ക്കാണ് അംഗീകാരം. കാനഡയിലെ മോണ്‍ട്രിയലില്‍ നടന്ന ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ (CAD) 41-ാമത് ജനറല്‍ അസംബ്ലിയില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്തു.

നിലവിലുള്ള സുസ്ഥിര പരിപാടികള്‍ നടപ്പിലാക്കുന്നതില്‍ ആഗോള വ്യോമയാന വ്യവസായത്തിലെ മുന്‍നിരക്കാരനെന്ന നിലയിലാണ് ദുബായ് വിമാനത്താവളം നേട്ടമുണ്ടാക്കിയത്. DXB യുടെ ടെര്‍മിനലുകളിലും എയര്‍ഫീല്‍ഡിലുമായി 150,000 പരമ്പരാഗത ലൈറ്റുകള്‍ മാറ്റി കൂടുതല്‍ കാര്യക്ഷമമായ എല്‍ഇഡി ലൈറ്റുകള്‍, ഇലക്ട്രിക്- ഹൈബ്രിഡ് ഗ്രൗണ്ട് സര്‍വീസ് വാഹനങ്ങള്‍ അവതരിപ്പിച്ചു തുടങ്ങിയവ പുരസ്‌കാരത്തില്‍ നിര്‍ണായകമായി. ടെര്‍മിനല്‍ 2-ല്‍ 15,000 പാനല്‍ സോളാര്‍ നിര്‍മ്മിച്ചതും ഗുണം ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.