ചെന്നൈ: വാടകഗര്‍ഭധാരണം സംബന്ധിച്ച ആരോപണങ്ങളില്‍ താരദമ്പതികളായ നയന്‍താരയ്ക്കും വിഘ്‌നേഷ് ശിവനും ഇന്ന് നിര്‍ണായ ദിനം. ദമ്പതികകള്‍ വാടക ഗര്‍ഭധാരണം വഴി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയതില്‍ ചട്ടലംഘനമുണ്ടോയെന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഇന്ന് പുറത്ത് വിടും.
തമിഴ്‌നാട് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യനാണ് ഇക്കാര്യം വ്യക്തമാക്കിയത്. വടാക ഗര്‍ഭധാരണത്തില്‍ ദമ്പതികള്‍ ചട്ടലംഘനം നടത്തിയെന്ന ആരോപണങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ സത്യാവസ്ഥ കണ്ടെത്തുന്നതിനായി തമിഴ്‌നാട് ആരോഗ്യ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ നാലംഗ സമിതിയായിരുന്നു അന്വേഷണം ആരംഭിച്ചത്.
കുട്ടികള്‍ ജനിച്ച ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരില്‍ നിന്നുള്‍പ്പടെ വിശദീകരണം തേടിയിരുന്നു. വാടക ഗര്‍ഭധാരണത്തില്‍ ആശുപത്രി മാനേജ്‌മെന്റ് ചട്ടലംഘനം നടത്തിയതായി കണ്ടെത്തിയെന്നാണ് സൂചന. ആശുപത്രിക്കെതിരെ നടപടിയുണ്ടായാല്‍ അത് താരദമ്പതികളേയും ബാധിക്കും.
വാടക ഗര്‍ഭധാരണത്തില്‍ ചട്ടലംഘനമുണ്ടായാല്‍ ആശുപത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിനു ശേഷവും കുട്ടികള്‍ ഉണ്ടാകുന്നില്ലെങ്കില്‍ മാത്രമേ വാടക ഗര്‍ഭധാരണം തിരഞ്ഞെടുക്കാവു എന്നതാണ് നിലവിലുള്ള ചട്ടം.
നയന്‍താരയും വിഘ്‌നേഷും ഇത് ലംഘിച്ചെന്ന ആരോപണം ശക്തമായതിന് പിന്നാലെയായിരുന്നു സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.