ഡെങ്കി ബാധിച്ച രോഗിക്ക് പ്ലേറ്റ്ലറ്റിന് പകരം മധുര നാരങ്ങ ജ്യൂസ്; ഉത്തര്‍പ്രദേശിലെ ആശുപത്രി കെട്ടിടം പൊളിക്കാന്‍ നോട്ടീസ്

ഡെങ്കി ബാധിച്ച രോഗിക്ക് പ്ലേറ്റ്ലറ്റിന് പകരം മധുര നാരങ്ങ ജ്യൂസ്; ഉത്തര്‍പ്രദേശിലെ ആശുപത്രി കെട്ടിടം പൊളിക്കാന്‍ നോട്ടീസ്

പ്രയാഗ് രാജ്: ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ ഡെങ്കി ബാധിച്ച രോഗിക്ക് രക്തഘടകമായ പ്ലേറ്റ്ലറ്റിനു പകരം മധുര നാരങ്ങാ ജ്യൂസ് കയറ്റിയെന്ന സംഭവത്തില്‍ ആശുപത്രി കെട്ടിടം പൊളിക്കാന്‍ നോട്ടീസ് നല്‍കി. പ്രദീപ് പാണ്ഡെ (32) എന്നയാളാണു മരിച്ചത്. പ്രയാഗ് രാജ് നഗരത്തിലെ ആശുപത്രി കെട്ടിടം അനധികൃതമായി നിര്‍മിച്ചതാണെന്നും രണ്ടു ദിവസത്തിനകം ഒഴിയണമെന്നും ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയത്.

രോഗി മരിച്ചതിനെ തുടര്‍ന്ന് ആശുപത്രി പൂട്ടിയിരുന്നു. കഴിഞ്ഞയാഴ്ച നടന്ന സംഭവത്തില്‍ വ്യാജ പ്ലേറ്റ്‌ലറ്റുകള്‍ വില്‍ക്കുന്ന സംഘത്തിലെ പത്തുപേരെ പ്രയാഗ് രാജ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പാണ്ഡെയ്ക്കു നല്‍കിയ ദ്രാവകത്തിന്റെ ബാക്കി പരിശോധനയ്ക്ക് അയച്ചിരുന്നു. അന്വേഷണത്തിന് മൂന്നംഗ മെഡികല്‍ സംഘത്തെയും നിയോഗിച്ചിരുന്നു. പരിശോധനാഫലം പുറത്തുവിടണമെന്ന് പ്രദീപ് പാണ്ഡെയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

ഡെങ്കി ബാധിതര്‍ക്കു രക്തത്തിലെ പ്ലേറ്റ്ലറ്റിന്റെ അളവു കുറയുമെന്നതുകൊണ്ട് അതു കുത്തിവയ്ക്കുക പതിവാണ്. എന്നാല്‍ മറ്റൊരു ആശുപത്രിയില്‍നിന്ന് എത്തിച്ച പ്ലേറ്റ്ലറ്റുകളാണ് പ്രദീപ് പാണ്ഡെയ്ക്കു നല്‍കിയത്. മൂന്നു യൂണിറ്റ് കയറ്റിയപ്പോഴേക്കും ഇദ്ദേഹം അവശനായി. ഇതോടെ കുത്തിവയ്ക്കുന്നത് നിര്‍ത്തിവച്ചു. തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രോഗി മരിച്ചു.

പാണ്ഡെയ്ക്കു പ്ലേറ്റ്ലറ്റുകള്‍ കുത്തിവയ്ക്കുന്നതിന്റെ വീഡിയോയില്‍ നിന്നാണ്, നല്‍കിയത് മധുരനാരങ്ങാ ജ്യൂസാണെന്ന സംശയമുണ്ടായത്. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് ഇക്കാര്യം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തു. ഏറ്റവും ചെറിയ രക്തകോശങ്ങളായ പ്ലേറ്റ്ലറ്റിനു നിറമില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.