വ്യാജ രേഖകളുമായി മറ്റൊരു ചൈനീസ് വനിത കൂടി പിടിയില്‍; ചാരപ്രവര്‍ത്തനമാണോ ലക്ഷ്യമെന്ന് സംശയം

വ്യാജ രേഖകളുമായി മറ്റൊരു ചൈനീസ് വനിത കൂടി പിടിയില്‍; ചാരപ്രവര്‍ത്തനമാണോ ലക്ഷ്യമെന്ന് സംശയം

ഷിംല: വ്യാജ രേഖകളുമായി ഹിമാചല്‍ പ്രദേശില്‍ ചൈനീസ് വനിത അറസ്റ്റിലായി. ബുദ്ധ വിഹാരത്തില്‍ മതപഠന ക്ലാസുകള്‍ എടുത്തിരുന്ന യുവതിയാണ് പിടിയിലായത്. ഇവരില്‍ നിന്നും ആറര ലക്ഷം രൂപയും മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. ചാരപ്രവര്‍ത്തനത്തിനായാണോ ഇവര്‍ എത്തിയതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

വ്യാജ രേഖകളുമായി ഡല്‍ഹിയില്‍ കഴിഞ്ഞിരുന്ന ചൈനീസ് യുവതി കഴിഞ്ഞയാഴ്ച പിടിയിലായിരുന്നു. ടിബറ്റന്‍ ബുദ്ധ സന്ന്യാസിയുടെ വേഷത്തില്‍ രണ്ട് വര്‍ഷമായി ഡല്‍ഹിയില്‍ കഴിയുകയായിരുന്നു ഇവര്‍.

അഭയാര്‍ത്ഥിയായി കഴിഞ്ഞിരുന്ന യുവതി കേന്ദ്രസര്‍ക്കാരിലെ ഉദ്യോഗസ്ഥരുമായും ചില സന്നദ്ധ സംഘടനകളുമായും ബന്ധം പുലര്‍ത്തിയിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. രാജ്യത്തിന്റെ തന്ത്രപ്രധാനമായ ചില വിവരങ്ങള്‍ ചോര്‍ത്താന്‍ ഇവര്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

അഭയാര്‍ത്ഥി എന്ന വ്യാജേന താമസിക്കുമ്പോള്‍ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തതിലും അന്വേഷണ ഏജന്‍സിക്ക് സംശയമുണ്ട്. 2019 ല്‍ ചൈനീസ് പാസ്പോര്‍ട്ടില്‍ ഇന്ത്യയിലേയ്ക്ക് എത്തിയ ഇവര്‍ പിന്നീട് 2020 ല്‍ നേപ്പാള്‍ സ്വദേശിനിയെന്ന വ്യാജ പാസ്പോര്‍ട്ടിലാണ് ബീഹാറിലൂടെ ഡല്‍ഹിയിലേയ്ക്ക് എത്തുന്നത്.

ചോദ്യം ചെയ്യലിനിടെ ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ചില നേതാക്കള്‍ തന്നെ കൊല്ലാന്‍ ലക്ഷ്യമിട്ടതായും ഇവര്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അന്വേഷണം വഴിതെറ്റിക്കാനുള്ള നീക്കമാണിതെന്നാണ് പൊലീസ് കരുതുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.