ഗതാഗത പിഴകളില്‍ ഇളവ് പ്രഖ്യാപിച്ച് അബുദബി

ഗതാഗത പിഴകളില്‍ ഇളവ് പ്രഖ്യാപിച്ച് അബുദബി

അബുദബി: ഗതാഗത നിയമലംഘനത്തിനുളള പിഴ അടയ്ക്കുന്നതില്‍ ഇളവ് പ്രഖ്യാപിച്ച് അബുദബി. രണ്ട് മാസത്തിനുളളില്‍ (അറുപത് ദിവസം) പിഴ അടയ്ക്കുന്നവർക്ക് 35 ശതമാനം ഇളവും ഒരു വർഷത്തിനുളളില്‍ അടയ്ക്കുന്നവർക്ക് 25 ശതമാനം ഇളവും ലഭിക്കുമന്ന് പ്രസ്താവനയില്‍ അബുദബി പോലീസ് വ്യക്തമാക്കി.

ഗതാഗത നിയമലംഘനപിഴകള്‍ അടയ്ക്കാന്‍ വാഹന ഉടമകളെ പ്രേരിപ്പിക്കുക, നേരത്തെ അടയ്ക്കുന്നതിന്‍റെ പ്രയോജനങ്ങളെ കുറിച്ച് ബോധവാന്മാരാക്കുകയെന്നുളളതാണ് ക്യാംപെയിനിന്‍റെ ലക്ഷ്യമെന്നും പോലീസ് അറിയിച്ചു. പിഴകൾ അടയ്ക്കാൻ കഴിയുന്ന സൗകര്യങ്ങളെകുറിച്ച് പൊതുജന അവബോധം വളർത്താനും ക്യാംപെയിന്‍ ഉപകാരപ്രദമാകുമെന്നും അബുദബി പോലീസ് ട്രാഫിക് ആന്‍റ് പട്രോള്‍സ് ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറല്‍ മുഹമ്മദ് ദാഹി അല്‍ ഹുമൈരി പറഞ്ഞു.

അബുദബി സർക്കാരിന്‍റെ ഡിജിറ്റൽ ചാനലുകൾ വഴിയും, പോലീസിന്‍റെ ഉപഭോക്തൃ സേവനത്തിലൂടെയും നേരിട്ട് പണമടയ്ക്കാം. അഞ്ച് ബാങ്കുകളുമായി സഹകരിച്ച് ബാങ്കുകളുടെ മൊബൈൽ ആപ്ലിക്കേഷനുകൾ വഴി പിഴ അടയ്ക്കാന്‍ സാധിക്കുമെന്നും പോലീസ് വിശദീകരിച്ചു. അബുദാബി കൊമേഴ്സ്യൽ ബാങ്ക് (എഡിസിബി), അബുദാബി ഇസ്ലാമിക് ബാങ്ക് (എഡിഐബി), ഫസ്റ്റ് അബുദാബി ബാങ്ക് (എഫ്എബി), മഷ്രെഖ് അൽ ഇസ്ലാമി, എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക് എന്നിവയാണ് ബാങ്കുകള്‍. ബാങ്ക് സേവനം ലഭിക്കാൻ, ഡ്രൈവർമാർക്ക് ഈ ബാങ്കുകളിലൊന്ന് നൽകുന്ന ക്രെഡിറ്റ് കാർഡ് ഉണ്ടായിരിക്കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.