ആന്റണിയും ഉമ്മന്‍ചാണ്ടിയും വേണുഗോപാലും സ്റ്റിയറിങ് കമ്മിറ്റിയിൽ; ശശി തരൂരിനെ ഒഴിവാക്കി

ആന്റണിയും ഉമ്മന്‍ചാണ്ടിയും വേണുഗോപാലും സ്റ്റിയറിങ് കമ്മിറ്റിയിൽ; ശശി തരൂരിനെ ഒഴിവാക്കി

 ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രഖ്യാപിച്ച 47 അംഗ സ്റ്റിയറിങ് കമ്മിറ്റിയിൽ കേരളത്തിൽ നിന്ന് മൂന്ന് പേർ. എ.കെ. ആന്റണി, ഉമ്മന്‍ചാണ്ടി, കെ.സി. വേണുഗോപാല്‍ എന്നിവരാണ് കോണ്‍ഗ്രസിന്റെ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന പ്രവര്‍ത്തക സമിതിക്ക് പകരമായുള്ള സ്റ്റിയറിങ് കമ്മിറ്റിയിൽ ഇടം നേടിയത്. അതേസമയം പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ശശി തരൂരിനെ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയില്ല. 

പ്ലീനറി സമ്മേളനം വരെയായിരിക്കും സ്റ്റിയറിങ് കമ്മിറ്റിയുടെ പ്രവര്‍ത്തനം. ഖാര്‍ഗെ പുതിയ അധ്യക്ഷനായി ചുമതലയേറ്റതിന് പിന്നാലെ നിലവിലുണ്ടായിരുന്ന പ്രവര്‍ത്തക സമിതി പിരിച്ചുവിട്ടിരുന്നു. അടുത്ത എഐസിസിസി സമ്മേളനത്തിലായിരിക്കും പുതിയ പ്രവര്‍ത്തക സമിതി അംഗങ്ങളെ തിരഞ്ഞെടുക്കുക.

സ്ഥാനമൊഴിഞ്ഞ അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കമുള്ളവര്‍ സ്റ്റിയറിങ് കമ്മിറ്റിയിലുണ്ട്.

മറ്റു സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങള്‍: മനു അഭിഷേക് സിങ്‌വി, അജയ് മാക്കന്‍, അംബിക സോണി, ആനന്ദ് ശര്‍മ, അവിനാശ് പാണ്ഡെ, ഗൈഖംഗം, ഹരീഷ് റാവത്ത്, ജയ്‌റാം രമേശ്, ജിതേന്ദ്ര സിങ്, ഷെല്‍ജ കുമാരി, ലാല്‍തന്‍ഹാവ്ല, മുകുള്‍ വാസ്‌നിക്, പി.ചിദംബരം, രണ്‍ദീപ് സുര്‍ജെവാല, രഘുബീര്‍ മീണ, താരിഖ് അന്‍വര്‍, എ.ചെല്ലകുമാര്‍, അജോയ് കുമാര്‍, അധിര്‍ രഞ്ജന്‍ ചൗധരി, ഭക്ത ചരന്‍ ദാസ്, ദേവേന്ദ്ര യാദവ്, ദിഗ്‌വിജയ് സിങ്, ദിനേശ് ഗുണ്ഡുറാവു, ഹരീഷ് ചൗധരി, എച്ച്.കെ.പാട്ടീല്‍, ജയ് പ്രകാശ് അഗര്‍വാള്‍, കെ.എച്ച്.മുനിയപ്പ, ബി.മാണിക്കം ടാഗോര്‍, മനീഷ് ചത്രത്ത്, മീരാ കുമാര്‍, പി.എല്‍.പുനിയ, പവന്‍കുമാര്‍ ബന്‍സാല്‍, പ്രമോദ് തിവാരി, രജനി പാട്ടീല്‍, രഘുശര്‍മ, രാജീവ് ശുക്ല, സല്‍മാന്‍ ഖുര്‍ഷിദ്, ശക്തിസിങ് ഗോഹില്‍, ടി.സുബ്ബരാമി റെഡ്ഡി, താരിഖ് ഹാമിദ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.