കൊച്ചി: പ്രശസ്ത ദൈവശാസ്ത്ര പണ്ഡിതനും പൗരസ്ത്യ കാനന്‍ നിയമ വിദഗ്ധനുമായ റവ. ഡോ. ജോര്‍ജ് നെടുങ്ങാട്ട് എസ്ജെ (89) അന്തരിച്ചു. സംസ്കാരം നാളെ പത്തിന് കോഴിക്കോട് മലാപ്പറമ്പിലുള്ള ക്രൈസ്റ്റ് ഹാള്‍ സെമിത്തേരിയില്‍.
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയ്ക്കടുത്ത് പെരിങ്ങഴയില്‍ ഐപ്പ്-മറിയം ദമ്പതികളുടെ മകനായി 1932 ഡിസംബര്‍ 21നായിരുന്നു ജനനം. 1964 മാര്‍ച്ച് 19നു വൈദിക പട്ടം സ്വീകരിച്ചു.
വിശുദ്ധരായ അല്‍ഫോന്‍സാമ്മ, മറിയം ത്രേസ്യ, ദേവസഹായം പിള്ള, എവുപ്രാസ്യാമ്മ തുടങ്ങി അനേകരുടെ വിശുദ്ധപദവിയിലേക്കുള്ള വഴിത്താരയില്‍ പ്രധാന ഉപദേശകനും അപ്പസ്തോലിക ട്രൈബ്യൂണലിന്റെ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.