മുംബൈ: ചരിത്ര തീരുമാനവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്. അന്താരാഷ്ട്ര ക്രിക്കറ്റിലടക്കം പുരുഷ വനിതാ താരങ്ങളുടെ വേതനം തുല്യമാക്കി. വനിതാ താരങ്ങളുടെ പരിശ്രമത്തിന് ബിസിസിഐ നല്‍കുന്ന അംഗീകാരമാണിതെന്ന് ബോര്‍ഡ് സെക്രട്ടറി ജയ് ഷാ അറിയിച്ചു.
സ്ഥിരം മാച്ച് ഫീസിന്റെ കാര്യത്തിലാണ് ഏകീകരണം വന്നിരിക്കുന്നത്. പുരുഷ താരങ്ങള്‍ക്ക് ടെസ്റ്റ് മത്സരത്തില്‍ 15 ലക്ഷവും ഏകദിനത്തില്‍ ആറ് ലക്ഷവും ടി20യ്ക്ക് മൂന്ന് ലക്ഷവുമാണ് ലഭിക്കുന്നത്. അതേ നിരക്കില്‍ ഇനി വനിതാ താരങ്ങള്‍ക്കും പ്രതിഫലം ലഭിക്കും. 2023ല്‍ ആദ്യ വനിതാ ഐപിഎല്ലിന് മുന്നോടിയായ തീരുമാനം വനിതാ ക്രിക്കറ്റിന് വലിയ ഊര്‍ജ്ജമാണ് പകരുന്നതെന്നും ബിസിസിഐ ഭാരവാഹികള്‍ വ്യക്തമാക്കി.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ അതിശക്തമായ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന വനിതാ ക്രിക്കറ്റിന് ദീപാവലി സമ്മാനമെന്നാണ് താരങ്ങളുടെ പ്രതികരണം. ഇന്ത്യന്‍ ക്രിക്കറ്റില്‍ വനിതാ താരങ്ങള്‍ ഇന്ന് പുരുഷ താരങ്ങളോളം പ്രശസ്തരായിക്കഴിഞ്ഞു. ലോകോത്തര പ്രകടനത്തോടെ മിഥാലി രാജും ഝൂലാന്‍ ഗോസ്വാമിയും ഉണ്ടാക്കിയ തരംഗം ചെറുതല്ല. നിലവില്‍ ഹര്‍മന്‍പ്രീതിന്റെ നായകത്വത്തില്‍ വനിത താരങ്ങള്‍ കളം നിറയുകയാണ്.
2017 ലോകകപ്പ് ക്രിക്കറ്റില്‍ റണ്ണേഴ്സ് അപ്പായ ടീം 2020ലും ഫൈനലിലെത്തി. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിമെഡലും നേടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.