പനമരം: പനമരം പ്രദേശത്തിന് ശോഭപരത്തി ഉയർന്നു നിൽക്കുന്ന സെന്റ് ജൂഡ്സ് ഇടവക ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൂദാ തദേവൂസിന്റെ തിരുനാളിന് തുടക്കമായി. 2022 ഒക്ടോബർ 27 മുതൽ നവംബർ 6 വരെ നീണ്ടു നിൽക്കുന്ന തിരുനാൾ മഹോത്സവത്തിന് ഇടവക വികാരി ഫാ.സോണി വടയാപറമ്പിൽ കൊടിയേറ്റം നിർവഹിച്ചു.
തിരുനാൾ ദിനങ്ങളിൽ വൈകിട്ട് 4.15 മുതൽ ആരാധനയും, ആഘോഷമായ ജപമാലയും, വി. കുർബാനയും, നൊവേനയും, തിരുശേഷിപ്പ് വണക്കവും ഉണ്ടായിരിക്കും. നവംബർ 5,6 തിയ്യതികളിലാണ് പ്രധാന തിരുനാൾ. ഒക്ടോബർ 28,29,30 തിയ്യതികളിൽ ഫാ.മാത്യു വയലാമണ്ണിൽ CST നയിക്കുന്ന ഇടവക ധ്യാനവും നടത്തപ്പെടും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26