ടേക്ക് ഓഫിന് തൊട്ടു മുമ്പ് ഇന്‍ഡിഗോ വിമാനത്തിന്റെ എന്‍ജിനില്‍ തീപിടിച്ചു; ഡിജിസിഎ അന്വേഷണം തുടങ്ങി

ടേക്ക് ഓഫിന് തൊട്ടു മുമ്പ് ഇന്‍ഡിഗോ വിമാനത്തിന്റെ എന്‍ജിനില്‍ തീപിടിച്ചു; ഡിജിസിഎ അന്വേഷണം തുടങ്ങി

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽനിന്ന് പറന്നുയരുന്നതിനായി റൺവേയിലൂടെ ഓടിത്തുടങ്ങിയ വിമാനത്തിന്റെ പ്രൊപ്പലറിൽ തീ കണ്ടതിനെ തുടർന്ന് ടേക്ക് ഓഫ്‌ ഒഴിവാക്കി. ബംഗളൂരുവിലേക്ക് വെള്ളിയാഴ്ച രാത്രി 10 മണിക്ക് പുറപ്പെടാൻ തയ്യാറെടുക്കുകയായിരുന്ന 6E 2131 ഇൻഡിഗോ വിമാനത്തിന്റെ എൻജിനുകളിലൊന്നിലാണ് തീ കണ്ടത്. യാത്ര ഒഴിവാക്കി ഉടൻ വിമാനം സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. സംഭവത്തിൽ ഡിജിസിഎ അന്വേഷണം തുടങ്ങി.

റൺവേയിലൂടെ ഓടിത്തുടങ്ങിയിരുന്ന വിമാനം തീപടർന്നനിലയിൽ കുറച്ചുകൂടി നീങ്ങിയ ശേഷമാണ് നിർത്താനായത്. 177 യാത്രക്കാരും ഏഴു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്നും യാത്രക്കാർക്കായി മറ്റൊരുവിമാനം ഏർപ്പെടുത്തിയെന്നും വിമാനക്കമ്പനി അധികൃതർ അറിയിച്ചു.

വിമാനത്തിന്റെ പ്രൊപ്പലറിൽ നിന്ന് തീപ്പൊരികൾ തെറിക്കുന്നതിന്റെ വിഡിയോ യാത്രക്കാരിയായ പ്രിയങ്കാ കുമാർ ട്വീറ്റ് ചെയ്തു. വിവരം വിമാന ജീവനക്കാരെ അറിയിച്ചതിനെ തുടർന്ന് വിമാനം പെട്ടെന്നു നിർത്തി. എൻജിനിൽ തകരാറുള്ളതായി പൈലറ്റ് അറിയിച്ച ശേഷം യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.