ക്യാന്‍സര്‍ ചികിത്സകന്‍ വിത്തുവിതച്ചു; കൊയ്തെടുത്തത് ഓര്‍ത്തോ, കാര്‍ഡിയോളജി, ഗൈനക്കോളജി ഡോക്ടര്‍മാര്‍...!

ക്യാന്‍സര്‍ ചികിത്സകന്‍ വിത്തുവിതച്ചു; കൊയ്തെടുത്തത് ഓര്‍ത്തോ, കാര്‍ഡിയോളജി, ഗൈനക്കോളജി ഡോക്ടര്‍മാര്‍...!

ആതുര ശുശ്രൂഷ രംഗത്തെ തിരക്കിനിടയിലും ജൈവ കൃഷിയിലൂടെ നൂറുമേനി കൊയ്തിരിക്കുകയാണ് ഒരു സംഘം ഡോക്ടര്‍മാര്‍. അര്‍ബുദത്തോട് പട വെട്ടി ജീവിതത്തിലേക്ക് തിരികെയെത്തുന്ന അനേകായിരങ്ങള്‍ക്ക് ആശ്വാസമേകുന്ന ഡോക്ടര്‍ മണ്ണിനെ ചികിത്സച്ചപ്പോള്‍ വിരിഞ്ഞത് നൂറു മേനി. വിളവെടുക്കാന്‍ ആളിനെ തേടിയപ്പോള്‍ ആകട്ടെ കിട്ടാക്കനിയും.

പിന്നെ ഒന്നും നോക്കിയില്ല, ചികിത്സക്കു അവധി നല്‍കി താന്‍ വിളയിച്ച പൊന്ന് കൊയ്യാന്‍ പാടത്തേക്ക് ഇറങ്ങിയ ഡോക്ടറെ സഹായിക്കാന്‍ സഹപാഠികളായ ഒരു പറ്റം ഡോക്ടര്‍മാരും ഒപ്പം കൂടുകയായിരുന്നു. തിരുവനന്തപുരം ജില്ലയില്‍ പുളിമാത്ത് പ്ലാവോട് പാടശേഖരത്തിലാണ് ഈ നെല്‍കൃഷിയും അപൂര്‍വ്വ കൊയ്ത്തുത്സവവും നടന്നത്.

കര്‍ഷകര്‍ പോലും കൃഷി ഉപേക്ഷിച്ചു മറ്റു ജീവിത മാര്‍ഗം തേടുമ്പോഴാണ് തിരുവനന്തപുരം ആര്‍.സി.സിയിലെ അഡീഷണല്‍ ഡയറക്ടര്‍ ഡോ. സജീദ് തന്റെ കൃഷിയിടത്തിലേക്കിറങ്ങിയത്.

നാല്‍പ്പത് ഏക്കറോളം വരുന്ന പാടശേഖരത്തില്‍ തനിക്കുള്ള ഒന്നര ഏക്കറിലാണ് ഡോക്ടര്‍ നെല്ല് വിതച്ചത്. മെഡിക്കല്‍ കോളജിലെ ഓര്‍ത്തോ വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോക്ടര്‍ ബിനോയ്, കാര്‍ഡിയോളജി വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ബൈജു, തിരുവനന്തപുരം റെയില്‍വെ ഡിവിഷനിലെ ഡോ. വി.വി അജിത് കുമാര്‍, കോസ്‌മോ ആശുപത്രി സൂപ്രണ്ട് ഡോ. മധു, കടയ്ക്കല്‍ ഗവ. ഹോസ്പിറ്റലിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ആഷ ജെ. ബാബു എന്നീ ഡോക്ടര്‍മാരും കുടുംബാംഗങ്ങളും കൊയ്ത്തുത്സവത്തില്‍ പങ്കാളികളായി ഒപ്പം ചേര്‍ന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.