ഫിലിപ്പീന്‍സില്‍ ആഞ്ഞുവീശിയ നാല്‍ഗേ കൊടുങ്കാറ്റില്‍ 50 പേരോളം മരിച്ചു

ഫിലിപ്പീന്‍സില്‍ ആഞ്ഞുവീശിയ നാല്‍ഗേ കൊടുങ്കാറ്റില്‍ 50 പേരോളം മരിച്ചു

മനില: ആഞ്ഞുവീശിയ നാല്‍ഗേ കൊടുങ്കാറ്റില്‍ ഫിലിപ്പീന്‍സില്‍ 50 പേരോളം മരിച്ചു. മഗ്വിന്‍ഡനാവോ പ്രവിശ്യയിലാണ് കാറ്റ് ആഞ്ഞുഫിലിപ്പീന്‍സില്‍ ആഞ്ഞുവീശിയ നാല്‍ഗേ കൊടുങ്കാറ്റില്‍ 50 പേരോളം മരിച്ചു

വീശിയത്. തുടര്‍ന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നിരവധി പേരെ കാണാതായി. മരിച്ചവരില്‍ അധികവും കുട്ടികളാണ്. സ്ഥലത്ത് സൈന്യവും പൊലീസും സന്നദ്ധപ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് ആഭ്യന്തര മന്ത്രി നാഗിബ് സിനാരിംബോ പറഞ്ഞു.

കൊടുങ്കാറ്റിനെ തുടര്‍ന്ന് രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കി. 7,000-ത്തിലധികം ആളുകളെ സുരക്ഷിത താവളങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

ആളുകള്‍ കടലിലിറങ്ങുന്നതിനും നിരോധമേര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഈ വര്‍ഷം തന്നെ ഫിലിപ്പൈന്‍ ദ്വീപസമൂഹത്തില്‍ ആഞ്ഞടിക്കുന്ന 16-ാമത്തെ കൊടുങ്കാറ്റാണ് നല്‍ഗേ. ഫിലിപ്പീന്‍സില്‍ ഓരോ വര്‍ഷവും 20 ചുഴലിക്കാറ്റുകളെങ്കിലും ഉണ്ടാകാറുണ്ട്.

പസഫിക് സമുദ്രത്തിന്റെ 'റിങ് ഓഫ് ഫയര്‍' എന്ന ഭാഗത്ത് നിരവധി അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങളും ഭൂകമ്പങ്ങളും സംഭവിക്കാറുണ്ട്. ഇത് ലോകത്തിലെ ഏറ്റവും ദുരന്തബാധിത രാജ്യങ്ങളിലൊന്നാക്കി ഫിലിപ്പീന്‍സിനെ മാറ്റുന്നു.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.