മനില: ഫിലിപ്പീന്‍സിലെയും ഇന്ത്യയിലെയും കത്തോലിക്കാ സര്‍വ്വകലാശാലകളിലെ മാധ്യമ വിദ്യാര്‍ത്ഥികളുടെ റിപ്പോര്‍ട്ടുകള്‍ ഇനി വത്തിക്കാന്‍ ന്യൂസില്‍ അവതരിപ്പിക്കും. വിദ്യാര്‍ത്ഥികളുടെ പ്രത്യേക റിപ്പോര്‍ട്ടുകളാണ് പരിഗണിക്കുന്നത്. വത്തിക്കാന്‍ ന്യൂസും സാംസ്‌കാരിക, വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായുള്ള ഡികാസ്റ്ററിയുടെ ഗ്രാവിസിമും എദുകത്തിയോനിസ് ഫൗണ്ടേഷനുമായി ചേര്‍ന്നാണ് ഇത്തരമൊരു അവസരം സൃഷ്ടിച്ചിരിക്കുന്നത്.
സാര്‍വ്വത്രിക സഭയുമായി ആഗോളതലത്തില്‍ അവരുടെ വിശ്വാസം, സഭ, കൂട്ടായ്മ എന്നിവയെക്കുറിച്ചുള്ള മികച്ച റിപ്പോര്‍ട്ടുകള്‍ പങ്കിടാന്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കുന്നതോടൊപ്പം 'Good Makes Headlines' എന്ന ബാനറില്‍ പ്രാദേശിക വാര്‍ത്തകള്‍ നല്‍കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.
സാംസ്‌കാരിക, വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായുള്ള ഡികാസ്റ്ററിയുടെ ആഭിമുഖ്യത്തില്‍ ഗ്രാവിസിമും എദുകത്തിയോനിസ് ഫൗണ്ടേഷനും ചേര്‍ന്ന് മാധ്യമങ്ങളിലും ആശയവിനിമയത്തിലും വൈദഗ്ധ്യം തേടുന്ന കത്തോലിക്കാ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഒരു മികച്ച വിദ്യാഭ്യാസ പദ്ധതിയാണിത്.
ഈ സംരംഭത്തില്‍ നിലവില്‍ ഫിലിപ്പൈന്‍സിലെ ഡി ലാ സല്ലെ യൂണിവേഴ്‌സിറ്റി ദസ്മരിനാസിലെ കമ്മ്യൂണിക്കേഷന്‍ വിഭാഗം, ഇന്ത്യയിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ മീഡിയ സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയുടെ സഹകരണവും ഉള്‍പ്പെടുന്നു.
ആഗോള തലത്തില്‍ പ്രാദേശിക സഭകളുടെ സാംസ്‌കാരിക സമ്പന്നതയെ കൂടുതല്‍ മനസിലാക്കുന്നതിനും അറിയുന്നതിനുമായി വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന വാര്‍ത്തകളും മാധ്യമ ഉള്ളടക്കങ്ങളും പങ്കിടുന്നതിനുള്ള ഒരു പ്ലാറ്റ്ഫോമായി വത്തിക്കാന്‍ ന്യൂസിന്റെ പുതിയ പദ്ധതി മാറുമെന്ന വിലയിരുത്തല്‍.
കൂടാതെ 'മികച്ച വാര്‍ത്തകള്‍ സൃഷ്ടിക്കുന്നു!' എന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ പ്രാദേശിക യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും സന്ദര്‍ഭങ്ങളില്‍ നിന്നും വരുന്ന വെല്ലുവിളികളെയും പ്രതീക്ഷകളെയും കുറിച്ചുള്ള വാര്‍ത്തകളും അവതരിപ്പിക്കപ്പെടും. മെച്ചപ്പെട്ട ഒരു ലോകം ഉണ്ടാക്കുന്നതിനുള്ള ഇത്തരം ശ്രമങ്ങളെ വിശ്വാസം എങ്ങനെ പിന്തുണയ്ക്കുന്നു എന്നും ഈ പദ്ധതിയുടെ മറ്റൊരു ലക്ഷ്യമാണ്.
ആഗോള തലത്തില്‍ സ്വന്തം പ്രാദേശിക സാഹചര്യങ്ങളെ എങ്ങനെ അവതരിപ്പിക്കുമെന്നും പൊതുനന്മ കെട്ടിപ്പടുക്കാനായി ഉത്തരവാദിത്തപൂര്‍വമായ ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമായ ഒരു പഠന അനുഭവം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പദ്ധതിയായി ഈ പദ്ധതി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.