തടവുകാർക്ക് സാമ്പത്തിക സഹായം നല്കുമെന്ന് ദുബായ് പോലീസ്

തടവുകാർക്ക് സാമ്പത്തിക സഹായം നല്കുമെന്ന് ദുബായ് പോലീസ്

ദുബായ്: തടവുകാർക്ക് 65 ലക്ഷം ദിർഹം സാമ്പത്തിക സഹായം നല്കുമെന്ന് ദുബായ് പോലീസ് അറിയിച്ചു. പോലീസിലെ ജനറല്‍ ഡിപാർട്മെന്‍റ് ഓഫ് പ്യൂണിറ്റീവ് ആന്‍റ് കറക്ഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സാണ് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തത്. എമിറേറ്റിലെ തടവുകാരുടെ കുടുംബങ്ങള്‍ക്ക് പ്രതിമാസ അലവന്‍സ്, ഭവനവാടക,ചികിത്സാ ചെലവുകള്‍,യാത്രാടിക്കറ്റുകള്‍സ എന്നിവ കൂടാതെ റമദാന്‍ ഉള്‍പ്പടെയുളള വിശേഷാവസരങ്ങളിലെ ചെലവുകള്‍ക്കായും തുക വിനിയോഗിക്കും.

എക്സലന്‍സ് ആന്‍റ് പയനീയറിംഗ് അഫയേഴ്സ് അസിസ്റ്റന്‍റ് കമാന്‍റഡർ ഇന്‍ ചീഫ് മേജർ ജനറല്‍ ഡോ അബ്ദുള്‍ ഖുദ്ധസ് അബ്ദുള്‍ റസാഖ് അല്‍ ഒബൈദിയാണ് ഇക്കാര്യം അറിയിച്ചത്. വാർഷിക പരിശോധനയുടെ ഭാഗമായിട്ടായിരുന്നു പ്രഖ്യാപനം. ജയില്‍ വകുപ്പിന്‍റെ നേതൃത്വത്തില്‍ ഈ വർഷം ആസൂത്രണം ചെയ്ത സംരംഭങ്ങളെയും മാനുഷിക സഹായങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. വകുപ്പിലെ വിദ്യാഭ്യാസ പരിശീലന വിഭാഗം 30 പരിശീലന കോഴ്സുകള്‍ പൂർത്തിയാക്കിയതായി ഉദ്യോഗസ്ഥർ അദ്ദേഹത്തെ അറിയിച്ചു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.