ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വെടിയേറ്റു. ഗഞ്ചന്‍വാലി പ്രവശ്യയില്‍ റാലിയെ അഭിസംബോധന ചെയ്യവെ ആയിരുന്നു ആക്രമണം.
അജ്ഞാതന്റെ വെടിവെപ്പില്‍ ഇമ്രാന്റെ സഹപ്രവര്‍ത്തകരടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇമ്രാന്‍ ന്റെ വലത് കാലിലാണ് വെടിയേറ്റത്. അദ്ദേഹത്തെ ഉടന്‍ ഇസ്ലാമാബാദിലെ ആശുപത്രിയലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ല.
ഇസ്ലാമാബാദിന് സമീപമുള്ള ഗുഞ്ചന്‍വാല പ്രവിശ്യയിലായിരുന്നു സംഭവം. ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇസ്ലാമാബാദിലേക്ക് റാലി നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
റാലിയില്‍ സംസാരിക്കാന്‍ ഒരുങ്ങവെ അദ്ദേഹം സഞ്ചരിച്ചിരുന്ന കണ്ടെയ്‌നറിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. എ.കെ 47 റൈഫിള്‍ ഉപയോഗിച്ചായിരുന്നു വെടിവയ്പ്. അക്രമിയെ അറസ്റ്റു ചെയ്‌തെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് ഒക്ടോബര്‍ 28 നാണ് ഇമ്രാന്‍ ഖാന്‍ ലാഹോറില്‍ നിന്ന് ഇസ്ലാമാബാദിലേക്ക് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്. അധികാരത്തിന് പുറത്തായതിന് ശേഷം ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ പാകിസ്ഥാനില്‍ പ്രതിഷേധങ്ങള്‍ തുടരുകയാണ്. ലാഹോറില്‍ തുടങ്ങിയ മാര്‍ച്ച് വലിയൊരു സമ്മേളനത്തോടെ ഇസ്ലാമാബാദില്‍ അവസാനിക്കും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
ലോംഗ് മാര്‍ച്ചില്‍ അദ്ദേഹവുമായി അഭിമുഖം നടത്തുന്നതിനിടെ വാഹനത്തില്‍ നിന്ന് താഴെ വീണ് മാധ്യമ റിപ്പോര്‍ട്ടര്‍ മരിച്ചുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇമ്രാന്‍ ഖാനെ അഭിമുഖം ചെയ്യുന്നതിനിടെ അദ്ദേഹം സഞ്ചരിച്ചിരുന്ന കണ്ടെയ്‌നറില്‍ നിന്ന് താഴെ വീണാണ് ചാനല്‍ 5 ന്റെ റിപ്പോര്‍ട്ടര്‍ സദഫ് നയീം മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കൂടിയായ ഇമ്രാന്‍ ഖാന്‍ രാഷ്ട്രീയ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്രീക് ഇ- ഇന്‍സാഫിന്റെ നേതാവാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.