കൊച്ചി: മൊബൈലില്‍ ചാറ്റ് ചെയ്ത് ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. ആലുവ-തേവര റൂട്ടില്‍ സര്‍വീസ് നടത്തുന്ന പ്രൈവറ്റ് ബസ് ഡ്രൈവര്‍ റുഷീബിനെയാണ് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയത്. യാത്രക്കാരുമായി സര്‍വീസ് നടത്തുന്നതിനിടെ ഇയാള്‍ മൊബൈലില്‍ ചാറ്റ് ചെയ്ത് കൊണ്ട് അപകടകരമാം വിധം വാഹനം ഓടിക്കുകയായിരുന്നു.
യാത്രക്കാരി പകര്‍ത്തിയ ഈ ദൃശ്യം മൊബൈലില്‍ വൈറലാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എറണാകുളം സ്വദേശിയായ റുഷീബിനെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
ബസില്‍ നടത്തിയ പരിശോധനയില്‍ സ്പീഡ് ഗവര്‍ണര്‍ വിച്ഛേദിച്ചതടക്കം ഗുരുതരമായ ഗതാഗത ലംഘനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ബസിന് സ്റ്റോപ്പ് മെമ്മോ നല്‍കിയതായി അസിസ്റ്റന്റ് മോട്ടോര്‍ വാഹന ഇന്‍സ്പെക്ടര്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.