പതിമൂന്നര വര്‍ഷത്തെ വിജയ ദൗത്യം; ഇന്ത്യയുടെ ആദ്യ ചാര ഉപഗ്രഹം റിസാറ്റ്-2 തിരിച്ചെത്തി

പതിമൂന്നര വര്‍ഷത്തെ വിജയ ദൗത്യം; ഇന്ത്യയുടെ ആദ്യ ചാര ഉപഗ്രഹം റിസാറ്റ്-2  തിരിച്ചെത്തി

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ ചാര ഉപഗ്രഹമായ റഡാര്‍ ഇമേജിംഗ് സാറ്റലൈറ്റ് (റിസാറ്റ് -2) പതിമൂന്നര വര്‍ഷത്തെ സേവനത്തിന് ശേഷം ഭൂമിയില്‍ തിരിച്ചിറങ്ങി. ഒക്ട്ബര്‍ 30 ന് ജക്കാര്‍ത്തയ്ക്ക് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളിലാണ് റിസാറ്റ്-2 തിരിച്ചിറങ്ങിയത്.

ശ്രീഹരിക്കോട്ടയില്‍ നിന്നും 2009 ഏപ്രില്‍ 20ന് പി.എസ്.എല്‍.വി സി-12 റോക്കറ്റ് ഉപയോഗിച്ചാണ് ഇത് ഭ്രമണ പഥത്തിലേക്ക് കുതിച്ചത്. അതിര്‍ത്തിയിലെ ഭീകര പ്രവര്‍ത്തനവും നുഴഞ്ഞു കയറ്റവും നിരീക്ഷിക്കുക എന്നതായിരുന്നു റിസാറ്റിന്റെ ദൗത്യം. ഏതു കാലാവസ്ഥയിലും ഭൂമിയുടെ ചിത്രങ്ങളെടുക്കാന്‍ കഴിയുന്ന റഡാര്‍ ഇമേജിങ് സംവിധാനമാണ്  ഇതിന്റെ പ്രത്യേകത.

ഈ ഉപഗ്രഹത്തിന് 300 കിലോയോളം ഭാരവുമുണ്ട്. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചപ്പോള്‍ തന്നെ റിസാറ്റ്-2 ന്റെ ഭൂരിഭാഗവും കത്തി നശിച്ചിരുന്നു. വിക്ഷേപിക്കുമ്പോള്‍ റിസാറ്റ്-2 ഉപഗ്രഹത്തില്‍ 30 കിലോഗ്രാം ഇന്ധനമാണ് ഉണ്ടായിരുന്നത്. വിവിധ ബഹിരാകാശ ആപ്ലിക്കേഷനുകള്‍ക്കായി റിസാറ്റ്-2 ന്റെ റഡാര്‍ ഉപകരങ്ങള്‍ വഴി സേവനങ്ങള്‍ നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.