കോട്ടയം: തനിക്ക് ലഭിച്ച കുടുംബ സ്വത്ത് ഭൂമി രഹിത കുടുംബത്തിന് വീട് വെയ്ക്കാനായി നല്‍കി പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ കയ്യൂരിലാണ് ഭൂരഹിത കുടുംബത്തിന് പാലാ ബിഷപ്പിന്റെ കൈത്താങ്ങ്. അദ്ദേഹം നല്‍കിയ ഭൂമിയില്‍ പാലാ രൂപത പ്രവാസി അപ്പോസ്തലേറ്റ് കുവൈറ്റ് ചാപ്റ്റര്‍ വീട് പണിതീര്‍ത്ത് കൈമാറി. വീടിന്റെ ആശീര്‍വദം മാര്‍ ജോസഫ് കല്ലറങ്ങാട് നിര്‍വഹിച്ചു.
പാലാ രൂപതയിലെ ഭവനരഹിതരെയും ഭൂരഹിതരെയും പുനരധിവസിപ്പിക്കുന്നതിനായാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തില്‍ ഹോം പാലാ പദ്ധതി ആരംഭിച്ചത്. നാനാജാതി മതസ്ഥരായ നിരവധി പേര്‍ക്ക് ഭൂമിയായും വീടായും പദ്ധതിയിലൂടെ കരുതലാകാന്‍ കഴിഞ്ഞു.
പദ്ധതിയുടെ ഭാഗമായി 658 വീടുകളാണ് ഇതിനകം പണി തീര്‍ത്തത്. ഹോം പാലാ പദ്ധതി ഇടവകകളില്‍ കൂടുതല്‍ സജീവമാകണമെന്ന് മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു.
രൂപത പ്രവാസി അപ്പോസ്തലേറ്റ് ഡയറക്ടറും ഹോം പാലാ എക്‌സിക്യുട്ടീവ് ഡയറക്ടറുമായ ഫാദര്‍ കുര്യാക്കോസ് വെള്ളച്ചാലില്‍, കയ്യൂര്‍ ക്രിസ്തുരാജ പള്ളി വികാരി ഫാദര്‍ മാത്യു എണ്ണയ്ക്കാപ്പിള്ളില്‍, ഫാ.മാത്യു തെന്നാട്ടില്‍ എന്നിവര്‍ ആശീര്‍വാദത്തില്‍ സഹകാര്‍മികരായി.
പി.ഡി.എം.എ ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ഷാജി മങ്കുഴിക്കരിയുടെ നേതൃത്വത്തില്‍ കുവൈറ്റ് ചാപ്റ്റര്‍ പ്രതിനിധികള്‍ പങ്കെടുത്തു. ഡൊമിനിക് മാത്യു, സിവി പോള്‍ പാറയ്ക്കല്‍, ജെയ്സണ്‍ സേവ്യര്‍, ടോമി സിറിയക് കണിച്ചുകാട്ട്, സിബി സ്‌കറിയ അമ്പഴത്തിങ്കല്‍ തുടങ്ങിയവരാണ് നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.