ഐഎന്‍എസ് വിക്രാന്തിലെ മോഷണം; രണ്ട് പ്രതികള്‍ക്കും ശിക്ഷ വിധിച്ച് എന്‍.ഐ.എ കോടതി

ഐഎന്‍എസ് വിക്രാന്തിലെ മോഷണം; രണ്ട് പ്രതികള്‍ക്കും ശിക്ഷ വിധിച്ച് എന്‍.ഐ.എ കോടതി

കൊച്ചി: ഐഎന്‍എസ് വിക്രാന്ത് നിര്‍മ്മാണത്തിലിരിക്കെ മോഷണം നടത്തിയ രണ്ട് പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് കോടതി. ബീഹാര്‍ സ്വദേശി സുമിത് കുമാര്‍, രാജസ്ഥാന്‍ സ്വദേശി ദയാറാം എന്നിവരെയാണ് കൊച്ചി എന്‍.ഐ.എ കോടതി ശിക്ഷിച്ചത്. മുഖ്യപ്രതിക്ക് അഞ്ച് വര്‍ഷം തടവ്, രണ്ടാം പ്രതിക്ക് മൂന്ന് വര്‍ഷം തടവ് എന്നിങ്ങനെയാണ് ശിക്ഷ.

കപ്പല്‍ ശാലയിലെ കരാര്‍ പെയിന്റിങ് തൊഴിലാളികളായിരുന്നു പ്രതികള്‍. കരാറുകാരനുമായി വേതനത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് മോഷണത്തിന് കാരണമായതെന്നായിരുന്നു ഇവരുടെ മൊഴി.

മോഷണം, സൈബര്‍ സുരക്ഷ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. വിമാനവാഹിനിക്കപ്പല്‍ ഐ.എന്‍.എസ് വിക്രാന്ത് കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മാണത്തിലിരിക്കെയാണ് കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കും ഹാര്‍ഡ് വെയറുകളും മോഷ്ടിക്കപ്പെട്ടത്. രാജ്യവിരുദ്ധ പ്രവര്‍ത്തനവും ചാരപ്രവര്‍ത്തനവും സംശയിച്ചതോടെയാണ് എന്‍ഐഎ കേസ് ഏറ്റെടുത്തത്.

2019 സെപ്റ്റംബറിലാണ് നിര്‍മ്മാണത്തിലിരുന്ന ഐഎന്‍എസ് വിക്രാന്ത് യുദ്ധക്കപ്പലില്‍ മോഷണം നടത്തിയത്. കപ്പലില്‍ നിന്ന് മോഷ്ടിച്ച സാധനങ്ങള്‍ പ്രതികള് ഓണ്‍ലൈനിലൂടെ വില്‍ക്കുകയായിരുന്നു. പൊലീസിനെ ഏറെ കുഴപ്പിച്ച കേസായിരുന്നു യുദ്ധകപ്പലിലെ മോഷണം. ആയിരത്തിലേറെ വിരലടയാളങ്ങള്‍ ശേഖരിച്ച് പരിശോധിച്ചെങ്കിലും ആദ്യഘട്ടത്തില്‍ തുമ്പൊന്നും കിട്ടിയിരുന്നില്ല. പിന്നീട് കേസ് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.