ചൈനയില്‍ ഐഫോണ്‍ നിര്‍മാണം കുറയ്ക്കും; ഇന്ത്യയില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുമെന്ന് ആപ്പിള്‍

ചൈനയില്‍ ഐഫോണ്‍ നിര്‍മാണം കുറയ്ക്കും; ഇന്ത്യയില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുമെന്ന് ആപ്പിള്‍

ന്യൂഡല്‍ഹി: ചൈനീസ് പ്ലാന്റുകളിലെ ഐഫോണ്‍ നിര്‍മാണം കുറച്ച് ഇന്ത്യയില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാനൊരുങ്ങി ആപ്പിള്‍. നവംബര്‍ അവസാനത്തോടെ ഇന്ത്യയിലെ രണ്ടാമത്തെ നിര്‍മാണ കേന്ദ്രം തുറക്കുമെന്നും ജനുവരി മുതല്‍ ഉത്പാദനം ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.

ആപ്പിളിന് ഐഫോണ്‍ നിര്‍മിച്ച് നല്‍കുന്ന തയാവാനീസ് കമ്പനി പെഗാട്രോണ്‍ കോര്‍പ്പറേഷനാണ് ഐഫോണ്‍ നിര്‍മിക്കുന്നത്. ഇന്ത്യയിലെ ആപ്പിളിന്റെ കരാര്‍ നിര്‍മാതാക്കളായ ഫോക്സ്‌കോണ്‍, വിസ്ട്രോണ്‍, പെഗാട്രോണ്‍ എന്നിവര്‍ കൂടുതല്‍ ഹാന്‍ഡ് സെറ്റുകള്‍ നിര്‍മിക്കാനുള്ള പദ്ധതിയിലാണ്. ചൈനയിലെ നിര്‍മാണത്തിലെ മാന്ദ്യം നികത്താന്‍ ഇന്ത്യയിലെ കൂടുതല്‍ പ്ലാന്റുകള്‍ ഉപയോഗപ്പെടുത്താനാണ് കമ്പനികളുടെ ശ്രമം.

ഫോക്സ്‌കോണിനും പെഗാട്രോണിനും തമിഴ്നാട്ടില്‍ പ്ലാന്റുകളുണ്ട്. വിസ്ട്രോണ്‍ ബെംഗളൂരുവില്‍ നിന്നാണ് ഐഫോണുകള്‍ നിര്‍മിക്കുന്നത്. ഐഫോണ്‍ എസ്ഇ, ഐഫോണ്‍ 12, ഐഫോണ്‍ 13, ഐഫോണ്‍ 14-ന്റെ ബേസിക് മോഡലുകളാണ് നിലവില്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നത്.

വിസ്ട്രോണ്‍ നവംബര്‍ അവസാനത്തോടെ കോലാറില്‍ പുതിയ നിര്‍മാണ കേന്ദ്രം തുറക്കുമെന്നും ജനുവരി മുതല്‍ ഉത്പാദനം ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഫോക്സണിന്റെ ചെന്നൈയിലെ നിര്‍മാണ കേന്ദ്രത്തിലെ നിര്‍മാണ സൗകര്യം വര്‍ധിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്. മൂന്ന് നിര്‍മാതാക്കളും കേന്ദ്ര സര്‍ക്കാരിന്റെ 41,000 കോടി രൂപയുടെ പ്രൊഡക്ഷന്‍-ലിങ്ക്സ് ഇന്‍സെന്റീവ് പ്രോഗ്രാമിന്റെ ഭാഗമാണ്.

പെഗാട്രോണ്‍ 2022 മുതലാണ് ഐഫോണ്‍ നിര്‍മിക്കാന്‍ ആരംഭിച്ചത്. ആഗോള ഐഫോണ്‍ ഉത്പാദനത്തില്‍ ചൈനയുടെ വിഹിതം 2021-ല്‍ 95.8 ശതമാനത്തില്‍ നിന്ന് 2022-ല്‍ ആഗോള കയറ്റുമതിയുടെ 93.5 ശതമാനമായി കുറയുമെന്നാണ് നിഗമനം.

കൊറോണ പ്രതിസന്ധി രൂക്ഷമായ ചൈനയിലെ ഐഫോണ്‍ നിര്‍മാണ പ്ലാന്റുകള്‍ പൂട്ടിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ഐഫോണുകളുടെ നിര്‍മാണ കേന്ദ്രമായ ഷെങ്ഷൂവിലെ ഫോക്സണ്‍കോണിന്റെ നിര്‍മാണ പ്ലാന്റിലായിരുന്നു ഐഫോണുകള്‍ നിര്‍മ്മിച്ചിരുന്നത്. ഇതും പൂട്ടിയിരിക്കുകയാണ്. എന്നാല്‍ ആപ്പിളിന് കൂടുതല്‍ ഐഫോണ്‍ 14 നിര്‍മിച്ച് വിപണിയയിലെത്തിക്കുകയും വേണം. ഈ സാഹചര്യത്തിലാണ് രണ്ടാമത്തെ പ്ലാന്റും തുടങ്ങുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.