സിഡ്‌നി: സിറിയന്‍ തടങ്കല്‍പ്പാളയങ്ങളില്‍ നിന്നും ഓസ്‌ട്രേലയന്‍ കുടുംബങ്ങളെ തിരിച്ചെത്തിച്ചതിനെ ചൊല്ലി തര്‍ക്കം ഉടലെടുത്തു. സിറിയന്‍ തടങ്കല്‍പ്പാളയത്തില്‍ നിന്നും ഓസ്‌ട്രേലിയന്‍ സ്ത്രീകളെയും കുട്ടികളെയും തിരിച്ചെത്തിച്ചതിലുള്ള പ്രതിപക്ഷത്തിന്റെ നിലപാട് കപടമാണെന്ന് ആഭ്യന്തര മന്ത്രി ക്ലെയര്‍ ഒ നീല്‍ ആരോപിച്ചു.
നാലു സ്ത്രീകളും 13 കുട്ടികളുമാണ് സര്‍ക്കാര്‍ പിന്തുണയോടെ കഴിഞ്ഞ വാരാന്ത്യത്തില്‍ സിഡ്‌നിയിലെത്തിയത്.
ഇവരില്‍ ചിലര്‍ ഇസ്ലാമിക്ക് സ്റ്റേറ്റ് ഗ്രൂപ്പിലെ (ഐഎസ്) പോരാളികുടെ ഭാര്യമാരും വിധവകളും സഹോദരിമാരുമാണ്. അവരെ കബളിപ്പിച്ചും നിര്‍ബന്ധിച്ചുമാണ് മിഡില്‍ ഈസ്റ്റില്‍ എത്തിച്ചതെന്ന് പറയുന്നു.
സ്ത്രീകളും കുട്ടികളും പടിഞ്ഞാറന്‍ സിഡ്‌നിയില്‍ സ്ഥിരതാമസമാക്കുമ്പോള്‍ ചില സാമൂഹ്യ നേതാക്കള്‍ സുരക്ഷാ അപകട സാധ്യതകളെക്കുറിച്ച് ആശങ്ക ഉയര്‍ത്തുന്നു.
ഷാഡോ ആഭ്യന്തര മന്ത്രി കാരെന്‍ ആന്‍ഡ്രൂസ് ദൗത്യത്തെ വിമര്‍ശിക്കുകയും ഓസ്‌ട്രേലിയയിലെ പൊതുജനങ്ങളുടെ സുരക്ഷയില്‍ ആശങ്ക ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. 
പ്രതിപക്ഷ നേതാവില്‍ നിന്നുള്ള രാഷ്ട്രീയ നീക്കം അപമാനകരമാണെന്ന് ഒ നീല്‍ പറഞ്ഞു.
അത് കാപട്യമാണ് കാരണം 2019ല്‍ ലിബറലുകള്‍ ചെയ്തതും ഇതുതന്നെയാണ്, ഈ ക്യാമ്പുകളില്‍ നിന്നും സംഘങ്ങളെ തിരിച്ചെത്തിച്ചിരുന്നു. ഇപ്പോള്‍ അവര്‍ പറയുന്നു ചില കാരണങ്ങള്‍ കൊണ്ട് ഉചിമല്ലെന്ന്, ഇത്തരം രാഷ്ട്രീയം കൊണ്ട് ജനങ്ങള്‍ക്ക് മടുത്തുവെന്നും അവര്‍ കൂട്ടിചേര്‍ത്തു.
പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍ പടിഞ്ഞാറന്‍ സിഡ്‌നിയിലുണ്ട്. സാമൂഹ്യ നേതാക്കള്‍ അദേഹത്തോട് ആശങ്ക അറിയിച്ചെന്നും വെള്ളിയാഴ്ച പറഞ്ഞു. അപകടത്തിലേക്ക് നയിക്കാതെ ഓസ്‌ട്രേലിയക്കാരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുകയാണ് സര്‍ക്കാരിന്റെ കടമയെന്നും ഡട്ടണ്‍ പറഞ്ഞു.
''ഞാന്‍ ഇന്നലെ വെസ്റ്റേണ്‍ സിഡ്നിയില്‍ ഫെയര്‍ഫീല്‍ഡില്‍ ഉണ്ടായിരുന്നു, മിഡില്‍ ഈസ്റ്റിലെ ഐഎസ്‌ഐഎസ് പോരാളികള്‍ക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട അവിടെയുള്ള കമ്മ്യൂണിറ്റികള്‍ അവരുടെ പ്രാദേശിക കമ്മ്യൂണിറ്റിയിലും പ്രാദേശിക സ്‌കൂളുകളിലും എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് ആശങ്കാകുലരാണെന്ന് മനസിലാക്കുന്നു'' ഡട്ടണ്‍ പറഞ്ഞു.
പടിഞ്ഞാറന്‍ സിഡ്‌നിയിലെ ബ്ലാക്‌സ്‌ലണ്ടിനെ പ്രതിനിധീകരിക്കുന്ന ലേബറിന്റെ മുന്‍ നിരക്കാരനായ ജേസണ്‍ ക്ലെയറും ഒ നീലിനെ പിന്തുണച്ചു. തന്റെ പ്രദേശത്തേക്ക് അന്ന് ആളുകളെ കൊണ്ടു വന്നപ്പോഴും മുന്‍ സഖ്യ സര്‍ക്കാര്‍ തന്നെ അറിയിച്ചിരുന്നില്ലെന്ന് അദേഹം പറഞ്ഞു.  ഐസ്‌ഐഎസ് പോരാളികളുടെ ഭാര്യമാരെയും കുട്ടികളെയും തിരിച്ചെത്തിച്ചപ്പോള്‍ എന്നെ അറിയിച്ചിരുന്നില്ല അദേഹം പറഞ്ഞു. 
''നിയമ പാലന ഏജന്‍സികളില്‍ വിശ്വാസമുണ്ടായിരുന്ന ഞാന്‍ അതിനെ വിമര്‍ശിച്ചില്ല, നിങ്ങള്‍ ഇപ്പോള്‍ ഇതിനെ ആക്രമിക്കുന്നതിലൂടെ നിങ്ങള്‍ കാപട്യം കാണിക്കുകയാണെന്ന് വ്യക്തമാണ്.''
നടപടി തന്റെ പ്രദേശത്തെ ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളെ വേദനിപ്പിച്ചിട്ടുണ്ടെന്ന് സൗത്ത്-വെസ്റ്റേണ്‍ സിഡ്‌നിയില്‍ നിന്നുള്ള സ്വതന്ത്ര എംപി ദെയ് ലെ പറഞ്ഞു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.