ഭിന്നിച്ചുനില്‍ക്കുന്ന ലോകത്തെ ഒരുമിപ്പിക്കാന്‍ സ്നേഹത്തിന് സാധിക്കും; ഫ്രാന്‍സിസ് മാ‍ർപാപ്പ

ഭിന്നിച്ചുനില്‍ക്കുന്ന ലോകത്തെ ഒരുമിപ്പിക്കാന്‍ സ്നേഹത്തിന് സാധിക്കും; ഫ്രാന്‍സിസ് മാ‍ർപാപ്പ

മനാമ: ബഹ്റൈന്‍റെ ഹൃദയത്തില്‍ തൊട്ട് പോപ് ഫ്രാന്‍സിസ് മാ‍ർപാപ്പ. ഭിന്നിച്ചുനില്‍ക്കുന്ന ലോകത്തെ ഒരുമിപ്പിക്കാന്‍ സ്നേഹത്തിന് സാധിക്കുമെന്ന് പാപ്പ പറഞ്ഞു. ബഹ്റൈന്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ ശനിയാഴ്ച നടന്ന വിശുദ്ധ കുർബാന 28000ത്തിലധികം പേരാണ് സംബന്ധിച്ചത്.


വലിയ ശക്തികള്‍ അധികാരത്തിലേക്ക് വരുന്നത് സംഘ‍ർഷത്തിലൂടെയല്ല, മറിച്ച് സ്നേഹത്തിലൂടെയാണ് പോപ്പ് പറഞ്ഞു. ദൈവത്തിന്‍റെ ശക്തി നിരന്തരം വളരും, അനന്തമായ സമാധാനം സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ബന്ധങ്ങളില്‍ വെറുപ്പും സ്നേഹവും തമ്മില്‍ പോരാട്ടം നടക്കുന്നു, അതുപോലെ തന്നെ നമ്മുടെ ഹൃദയത്തിലും വെളിച്ചവും ഇരുട്ടും തമ്മിലുളള സംഘർഷമുണ്ട്. വെളിച്ചത്തിലേക്കും സ്നേഹത്തിലേക്കും നമ്മെ നയിക്കാന്‍ യേശുവിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളവരുടെ ഇടം പരിമിതപ്പെടുത്തി, സ്വന്തം ആധിപത്യം അടിച്ചേൽപ്പിക്കുകയും പരിമിതപ്പെടുത്തുകയും ചെയ്തുകൊണ്ട് സ്വന്തം ഇടം വികസിപ്പിക്കുന്നത് ദൈവഹിതത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം ഓ‍ർമ്മിപ്പിച്ചു.


പതിനായിരകണക്കിന് പേരാണ് പോപ്പിനെ കാണാനും അനുഗ്രഹം വാങ്ങാനുമായി നാഷണല്‍ സ്റ്റേഡിയത്തിലേക്ക് എത്തിച്ചേർന്നത്. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് സേക്രഡ് ഹാർട്ട് സ്കൂളില്‍ യുവജനങ്ങളുമായി കൂടികാഴ്ച നടത്തും. നാളെ രാവിലെ മനാമയിലെ സേക്രഡ് ഹാർട്ട് ദേവാലയത്തിൽ പ്രാദേശിക ബിഷപ്പുമാർ, വൈദികർ, സമർപ്പിത വ്യക്തികൾ, സെമിനാരികൾ, എന്നിവരുമായുള്ള പ്രാർത്ഥനാ യോഗത്തോടെ ഔദ്യോഗിക പരിപാടികള്‍ പൂർത്തിയാകും. വൈകീട്ട് 5 മണിയോടെ മാർപാപ്പ റോമിലേക്ക് തിരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.