കണ്ണൂര്‍: ഫ്ളെക്സ് കെട്ടുന്നതിനിടെ ബ്രസീല്‍ ആരാധകന്‍ മരത്തില്‍ നിന്ന് വീണു മരിച്ചു. കണ്ണൂര്‍ അഴീക്കോടാണ് സംഭവം. അലവില്‍ സ്വദേശി നിതീഷ് (47) ആണ് മരിച്ചത്. അലവില്‍ ബസ് സ്റ്റോപ്പിന് സമീപത്തെ മരത്തില്‍ ഫ്ളെക്സ് കെട്ടാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നു. 
ഖത്തറില്‍ നടക്കാന്‍ പോകുന്ന ലോകകപ്പ് ഫുട്‌ബോളിന് മുന്നോടിയായി ബ്രസീല്‍ ടീമിന് വിജയാശംസകള്‍ നേര്‍ന്ന് ഫ്‌ളക്‌സ് കെട്ടുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഫ്‌ളക്‌സ് കെട്ടുന്നതിനായി മരത്തിന് മുകളില്‍ കയറിയത് നിതീഷ് ആയിരുന്നു. ബ്രസീല്‍ ടീമിന്റെ കടുത്ത ആരാധകനാണ് മരിച്ച നിതീഷ്.
രണ്ട് ദിവസം മുന്‍പാണ് അപകടം നടന്നത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.