മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ദേശീയ മരുന്നുപട്ടിക വരുന്നു

മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ദേശീയ മരുന്നുപട്ടിക വരുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ നിര്‍മിത മരുന്ന് കഴിച്ച് ഗാംബിയയില്‍ അറുപതിലേറെ കുട്ടികള്‍ മരിച്ച പശ്ചാത്തലത്തില്‍ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ദേശീയ മരുന്നുപട്ടിക കൊണ്ടുവരാനൊരുങ്ങി കേന്ദ്രം. മരുന്നുകളുടെ ഗുണമേന്മയും ഫലപ്രാപ്തിയും ഉറപ്പുവരുത്തുന്നതിനാണിത്. മരുന്നുപട്ടിക തയ്യാറാക്കാന്‍ കേന്ദ്രം ഏഴംഗ സമിതി രൂപവത്കരിച്ചു. 

മരുന്നിലെ ചേരുവകള്‍, വീര്യം, പാര്‍ശ്വഫലങ്ങള്‍, വില്‍പ്പന, കയറ്റുമതി, ഫാര്‍മസിക്കമ്പനികളുടെ വിശദാംശങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളാണ് പരിശോധനാ വിധേയമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാകും പട്ടിക തയാറാക്കുക. ജോയന്റ് ഫാര്‍മസ്യൂട്ടിക്കല്‍ കണ്‍ട്രോളര്‍ എ.കെ. പ്രധാനാണ് സമിതി അധ്യക്ഷന്‍. മൂന്നുമാസത്തിനുള്ളില്‍ സമിതി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കും. 

പശ്ചിമാഫ്രിക്കന്‍ രാജ്യമായ ഗാംബിയയില്‍ ചുമയ്ക്കുള്ള ഇന്ത്യന്‍ നിര്‍മിത മരുന്ന് കഴിച്ച് അറുപതിലേറെ കുട്ടികള്‍ മരിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ക്കൂടിയാണ് കേന്ദ്രത്തിന്റെ ഇടപെടല്‍. ചുമ സിറപ്പുകളുടെ നിര്‍മാണത്തിലും വിതരണത്തിലും ജാഗ്രതപാലിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളും നിര്‍ദേശം നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.