മനാമ: ഗള്‍ഫിന്റെ ഹൃദയമായ ബഹറിനില്‍ ക്രിസ്ത്യനികളിലും മുസ്ലിമുകളിലും മറ്റ് വിശ്വാസികളിലും സമാധാനത്തിന്റെ മുദ്ര പതിപ്പിച്ചു കൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ ഗള്‍ഫ് രാജ്യത്തെ നാലു ദിവസത്തെ ചരിത്ര സന്ദര്‍ശനം പൂര്‍ത്തിയാക്കി.
ഗള്‍ഫ് പരിപാടികളില്‍ പ്രേക്ഷകര്‍ വ്യത്യസ്ത നിലപാടുകളുള്ളവരായിരുന്നെങ്കിലും മാര്‍പാപ്പയുടെ സന്ദേശത്തിന്റെ കേന്ദ്രം ഒന്നായിരുന്നു, 'സമാധാനപരമായ സഹവര്‍ത്തിത്വം'.
മതാന്തര സംവാദങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരുന്നു ആദ്യത്തെ പരിപാടികള്‍ എന്നാല്‍ 'മനുഷ്യ സഹവര്‍ത്തിത്വത്തിന്റെ വരണ്ട മരുഭൂമികള്‍' എന്ന പിതാവിന്റെ ആഹ്വാനത്തില്‍ ഒരു മരുപ്പച്ച സൃഷ്ടിക്കാനുള്ള സാധ്യത ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. മനുഷ്യ സാഹോദര്യത്തിനുവേണ്ടിയുള്ള നമ്മുടെ ദൈനംദിന പ്രവര്‍ത്തനങ്ങളിലൂടെ ആ സമാധാനത്തിന്റെ മരുപ്പച്ച നാം ഓരോരുത്തരും നനയ്ക്കണം.
ബഹറിന്‍ ഫോറം ഫോര്‍ ഡയലോഗിന്റെ സമാപന സമ്മേളനത്തില്‍ ബഹറിനിലെ സിവില്‍ നേതാക്കളുമായി സംസാരിക്കുന്നതിനിടെയും മുതിര്‍ന്നവര്‍ക്കുവേണ്ടിയുള്ള മുസ്ലിം കൗണ്‍സിലിനോടുള്ള സംഭാഷണത്തിനിടെയുമാണ് മാര്‍പാപ്പ അഭ്യര്‍ത്ഥന നടത്തിയത്.
വെള്ളിയാഴ്ച മാര്‍പാപ്പ തന്റെ ശ്രദ്ധ മുഴുവന്‍ നല്‍കിയത് ഗള്‍ഫ് മേഖലയിലുള്ള കത്തോലിക്ക സമൂഹത്തിലാണ്. മറ്റ് വിശ്വാസികളാണെങ്കിലും അയല്‍ക്കാരെ സ്‌നേഹിക്കാന്‍ ക്രൈസ്തവരെ മാര്‍പാപ്പ പ്രോല്‍സാഹിപ്പിച്ചു. തങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ സുവിശേഷ പ്രഘോഷണത്തില്‍ സന്തോഷത്തിന്റെയും ഐക്യത്തിന്റെയും പ്രവചനത്തിന്റെയും ത്രിതല പാത പിന്തുടരാന്‍ സഭയുടെ സമര്‍പ്പിതരും സാധാരണക്കാരുമായ ശുശ്രൂഷകരോടും ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു.
''ഇതിന്റെയെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ച് ശ്രദ്ധിക്കപ്പെടാതെ പോയ ഒരു കൂട്ടം കന്യാസ്ത്രീകള്‍ ഇവിടെ ഉണ്ട്. അപ്പോസ്‌തോലിക് കാര്‍മല്‍ സിസ്റ്റര്‍മാര്‍ വളരെ കുറവാണെങ്കിലും അവരുടെ ജീവനേക്കാള്‍ വിലകല്‍പ്പിച്ച് നിശബ്ദ സേവനത്തില്‍ വ്യാപൃതരായിരിക്കുന്നു. ബഹറിനിലെ ഏക കത്തോലിക്ക സ്‌കൂളായ സേക്രട്ട് ഹാര്‍ട്ട് സ്‌കൂള്‍ നടത്തുന്നത് ഇവരില്‍ അഞ്ചു പേരാണെങ്കിലും യുവജനങ്ങളുമായുള്ള മാര്‍പാപ്പയുടെ അവിടത്തെ കൂടികാഴ്ചയില്‍ ഇവര്‍ ഇരുന്നത് പിന്നിലായിരുന്നു.
ദശകങ്ങളായുള്ള മിഷനിലൂടെ ബഹറിനിലെ ആയിരക്കണക്കിന് യുവജനങ്ങളുടെ മനസിനെ അവര്‍ വാര്‍ത്തെടുത്തു. സര്‍ക്കാര്‍ സ്ഥാനങ്ങളിലുള്ള പലരും അവര്‍ രൂപപ്പെടുത്തിയെടുത്തവരാണ്'' മാര്‍പാപ്പ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.