അബുദബി ഷെയ്ഖ് സയ്യീദ് പൈത‍ൃകോത്സവം നാളെ മുതല്‍

അബുദബി ഷെയ്ഖ് സയ്യീദ് പൈത‍ൃകോത്സവം നാളെ മുതല്‍

2020 ലെ അബുദബി ഷെയ്ഖ് സയ്യീദ് പൈതൃകോത്സവം നാളെ (നവംബർ 20 ) മുതല്‍ ആരംഭിക്കും.അബുദാബിയിലെ അൽ വത്ബയിലാണ് പൈതൃകോത്സവം നടത്തുന്നത്. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇത്തവണത്തെ പൈതൃകോത്സവം നടക്കുക. യു എ ഇയുടെ സ്ഥാപക പിതാവായ ഷെയ്ഖ് സയ്യീദ് ബിൻ സുൽത്താൻ അൽ നഹ്യാന്‍റെ സ്മരണാർത്ഥമാണ് പൈതൃകോത്സവം സംഘടിപ്പിക്കുന്നത്.ഇത്തവണ 3500-ൽ പരം സാംസ്‌കാരിക പരിപാടികളാണ് പൈതൃകോത്സവത്തില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്.. ഇതിൽ 100-ഓളം പരിപാടികൾ കുട്ടികൾക്ക് മാത്രമായുളളതാണ്. ഇതിൽ പങ്കെടുക്കാനായി 30-തോളം രാജ്യങ്ങളിൽ നിന്നായി 17000-ത്തിൽ പരം പ്രദർശകരാണെത്തുന്നത്. 2020 നവംബർ 20 മുതൽ 2021 ഫെബ്രുവരി 20 വരെയാണ് പൈതൃകോത്സവം നടക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.