തിരുവനന്തപുരം: രണ്ടാമത്തെ വിവാദ കത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നഗരസഭാ കൗണ്‍സിലര്‍ ഡി.ആര്‍ അനില്‍. എസ്എടി ആശുപത്രിയിലെ വിശ്രമ കേന്ദ്രത്തിലേക്ക് താല്‍കാലിക നിയമനത്തിനായി കുടുംബശ്രീ പ്രവര്‍ത്തകരെ ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി സിപിഎം ജില്ലാ സെക്രട്ടറിക്ക് എഴുതിയ കത്ത് താന്‍ എഴുതിയതാണെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അത്തരമൊരു കത്ത് നല്‍കുന്നത് ശരിയല്ലെന്ന് തോന്നിയതായും അതിനാല്‍ ജില്ലാ സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടില്ലെന്നും അനില്‍ പറഞ്ഞു.
നിയമപരമായി എല്ലാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും ആശുപത്രിയിലേക്ക് നിയമനം നടത്തുകയെന്നും ഡി.ആര്‍ അനില്‍ കൂട്ടിച്ചേര്‍ത്തു. കുടുംബശ്രീ വഴി പെട്ടെന്ന് ആളെ കിട്ടാനാണ് കത്ത് തയ്യാറാക്കിയത്. പക്ഷെ ശരിയല്ലെന്ന് തോന്നിയതിനാല്‍ കത്ത് കൈമാറിയില്ല. എന്നിട്ടും കത്ത് എങ്ങനെയാണ് പുറത്തു പോയതെന്ന് അറിയില്ല. ഇതിന് പിന്നില്‍ ആരോ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ പേരില്‍ പ്രചരിക്കുന്ന കത്ത് മനപൂര്‍വ്വം ആരോ പുറത്തുനിന്ന് തയ്യാറാക്കിയതാണെന്നും വ്യക്തമായി അന്വേഷിച്ചാല്‍ ഉറവിടം കണ്ടെത്താനാകുമെന്നുമാണ് ഡി.ആര്‍ അനില്‍ പറയുന്നത്.
അതേസമയം തിരുവനന്തപുരം നഗരസഭയില്‍ മേയര്‍ക്കെതിരെ ഇന്നും പ്രതിഷേധം ഉയരുകയാണ്. കോര്‍പ്പറേഷന്‍ വളപ്പിനുള്ളില്‍ ബിജെപി പ്രവര്‍ത്തകരാണ് പ്രതിഷേധം നടത്തുന്നത്. ഇവരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി. മേയറുടെ പേരില്‍ പുറത്തു വന്ന വിവാദ കത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ പ്രതിഷേധം. ആര്യാ രാജേന്ദ്രന്‍ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്നും രാജിവെക്കണമെന്നുമാണ് ആവശ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.