ചവിട്ടേറ്റ നാടോടി ബാലനുമായി നാട് ചുറ്റാനൊരുങ്ങി കോട്ടയത്തെ സ്വര്‍ണ വ്യാപാരി

ചവിട്ടേറ്റ നാടോടി ബാലനുമായി നാട് ചുറ്റാനൊരുങ്ങി കോട്ടയത്തെ സ്വര്‍ണ വ്യാപാരി

കണ്ണൂര്‍: കാറില്‍ ചാരി നിന്നതിന്റെ പേരില്‍ കാറുടമ മുഹമ്മദ് ഷിഹാദിന്റെ മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന ആറു വയസുകാരന് അച്ചായന്‍സ് ഗോള്‍ഡ് എം.ഡി ടോണി വര്‍ക്കിച്ചന്റെ ധന സഹായം. തിരുവനന്തപുരത്തെ ജി.എം അച്ചായന്‍സ് ഗോള്‍ഡ് എം.ഡി ടോണി വര്‍ക്കിച്ചനും ജനറല്‍ മാനേജര്‍ സുനില്‍ കുര്യനും കുട്ടിയെ സന്ദര്‍ശിച്ച് ഇരുപതിനായിരം രൂപ കൈമാറി.

സംഭവം അറിഞ്ഞെത്തിയ ഇവര്‍ മാതാപിതാക്കളോട് രോഗാവസ്ഥ ചോദിച്ചറിഞ്ഞു. പരിഭ്രാന്തരായ കുട്ടിക്കും രക്ഷിതാക്കള്‍ക്കും കൗണ്‍സലിങ് ലഭ്യമാക്കുമെന്നും ടോണി വര്‍ക്കിച്ചന്‍ പറഞ്ഞു. ചികിത്സ കഴിഞ്ഞ് കുട്ടി ആശുപത്രി വിട്ടാല്‍ തന്റെ കാര്‍ണിവല്‍ കാറിലിരുത്തി ഔട്ടിങിന് കൊണ്ടു പോകുമെന്ന് പറഞ്ഞ അദ്ദേഹം പുതുവസ്ത്രങ്ങളും മറ്റു സഹായങ്ങളും വാഗ്ദാനം ചെയ്തതിന് ശേഷമാണ് മടങ്ങിയത്.

അതേസമയം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന, രാജസ്ഥാന്‍ നാടോടി ബാലനില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും ബാലാവകാശ കമ്മീഷന്‍ ഇന്ന് മൊഴിയെടുക്കും. കുട്ടിയെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്‌തേക്കുമെന്നും ആശുപത്രി വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ആറു വയസുകാരന്‍ ഗണേശനെ ചവിട്ടി വീഴ്ത്തിയ തലശേരി സ്വദേശിയുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാന്‍ നടപടി തുടങ്ങി. ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ നേരിട്ട് ഹാജരായി ബോധിപ്പിക്കാന്‍ മുഹമ്മദ് ഷിഹാദിന് എന്‍ഫോഴ്‌സ്മെന്റ് ആര്‍.ടി.ഒ എ.സി ഷീബ നോട്ടീസ് നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.