ന്യൂഡൽഹി∙ നേപ്പാളിൽ വൻ ഭൂചലനം. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആറ് പേർ മരിച്ചു. ദോതി ജില്ലയില്‍ വീട് തകര്‍ന്നുവീണാണ് ആറുപേരും മരിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്യുന്നു. ഏകദേശം 10 സെക്കന്റോളം ഭൂചലനം നീണ്ടു നിന്നു. മരണ സംഖ്യ കൂടിയേക്കും.
ബുധനാഴ്ച പുലർച്ചെ 1.57നാണ് നേപ്പാളിനെ നടുക്കിയ ഭൂചലനമുണ്ടായത്. 24 മണിക്കൂറിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ ഭൂചലനമാണിത്. ചൊവ്വാഴ്ച രാത്രി 9.07 നും 9.56 നും രണ്ട് ഭൂചലനങ്ങള്‍ അനുഭവപ്പെട്ടിരുന്നു. ആദ്യത്തേത് 5.7 ഉം രണ്ടാമത്തേത് 4.1 ഉം തീവ്രത രേഖപ്പെടുത്തിയിരുന്നു.
നേപ്പാൾ അതിർത്തിയോടു ചേർന്ന ഉത്തരാഖണ്ഡിലെ പിത്തോർഗഡ് ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. തലസ്ഥാനമായ കഠ്മണ്ഡുവിൽനിന്നു 155 കിലോമീറ്റർ വടക്കുകിഴക്കു മാറിയാണ് പിത്തോർഗഡ്.
നേപ്പാളിലെ ഭൂലചനത്തിനു പിന്നാലെ ഇന്ത്യയിലെ ഡൽഹി, ഹരിയാന, ഉത്തരാഖണ്ഡ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ തുടർചലനങ്ങളുണ്ടായി.
ഭൂചലനം പതിവായ നേപ്പാളിൽ ചരിത്രത്തിലെ ഏറ്റവും തീവ്രതയേറിയ ഭൂചലനം ഉണ്ടായത് 1934-ലാണ്. 8.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തലസ്ഥാനമായ കാഠ്മണ്ഡുവിനെയടക്കം തകര്‍ത്തിരുന്നു.
2015 ലുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ 8,964 പേര് കൊല്ലപ്പെട്ടു. 22,000-ത്തിലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനമാണ് അന്ന് രേഖപ്പെടുന്നതിയത്. ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ അന്ന് ഭൂചലനം അനുഭവപ്പെട്ടിരുന്നു. പാകിസ്താനിലെയും ബംഗ്ലാദേശിലെയും പല നഗരങ്ങളും അന്ന് കുലുങ്ങിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.