ചിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ സംഘടനയായ ചിക്കാഗോ മലയാളി അസോസിയേഷന്‍ ജന്മമെടുത്തിട്ട് 50 വര്‍ഷമായതിന്‍റെ ഭാഗമായി വിപുലമായ രീതിയില്‍ 2023 ജൂണ്‍ 23-ന് ശനിയാഴ്ച കണ്‍വന്‍ഷന്‍ നടത്തുന്നതിന് തീരുമാനിച്ചു.
കണ്‍വന്‍ഷന്‍ ചെയര്‍മാനായി ലെജി പട്ടരുമഠത്തെ തിരഞ്ഞെടുത്തു. സുവനീര്‍ ചീഫ് എഡിറ്റര്‍ – അനില്‍ ശ്രീനിവാസന്‍, ഫിനാന്‍ഷ്യല്‍ ചെയര്‍മാന്‍ – ജോണ്‍സണ്‍ കണ്ണൂക്കാടന്‍, കോ-ചെയര്‍പേഴ്സണ്‍ – ഷൈനി തോമസ്, കണ്‍വന്‍ഷന്‍ സെക്രട്ടറി – ഡോ. സിബിള്‍ ഫിലിപ്പ്, കണ്‍വന്‍ഷന്‍ ട്രഷറര്‍ – വിവീഷ് ജേക്കബ് എന്നിവരെയും തിരഞ്ഞെടുത്തു. കണ്‍വന്‍ഷന്‍റെ ഭാഗമായി അന്നേ ദിവസം ഡിബേറ്റ്, വിവിധ മീറ്റിംഗ്, ബിസിനസ് മീറ്റിംഗ്, ചര്‍ച്ചാ ക്ലാസുകള്‍, ഡിന്നര്‍, പ്രൊഫഷണല്‍ പ്രോഗ്രാം എന്നിവയുണ്ടായിരിക്കും.
അസോസിയേഷന്‍ 250-ലധികം പേജുകളുള്ള ഒരു സുവനീര്‍ പ്രകാശനം ചെയ്യുന്നതുമാണ്. പ്രസ്തുത സുവനീറില്‍ അസോസിയേഷന്‍റെ ആദ്യ കാല വിവരങ്ങള്‍, ജനറല്‍ ഇന്‍ഫര്‍മേഷന്‍, നാഷണല്‍ അസോസിയേഷന്‍, അമേരിക്കയിലെ മറ്റു ലോക്കല്‍ സംഘടനകളുടെ ഇന്‍ഫര്‍മേഷന്‍, കഥാസാരം, മറ്റു വിവരങ്ങള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും പ്രയോജനപ്പെടുന്ന തരത്തിലുള്ള ഒരു സുവനീര്‍ പുറത്തിറക്കുന്നതിനുള്ള ശ്രമമാണു നടത്തുന്നത്.
ചിക്കാഗോ മലയാളി അസോസിയേഷന്‍റെ കണ്‍വന്‍ഷനു വേണ്ട എല്ലാ സഹകരണവും എല്ലാവരില്‍നിന്നും ലഭിക്കണമെന്ന് അസോസിയേഷന്‍ അഭ്യര്‍ത്ഥിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.