ഷാർജ: ലെബനനിലെ ബ്ഷാരിയിലുളള ജിബ്രാന്‍ മ്യൂസിയം പുനസ്ഥാപിക്കുന്നതിനും നവീകരിക്കുന്നതിനുമായി ധനസഹായം അനുവദിച്ച് ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. ഫോട്ടോഗ്രാഫുകൾ, കയ്യെഴുത്തുപ്രതികൾ, ഉപകരണങ്ങൾ, പുസ്തകങ്ങൾ, ഛായാചിത്രങ്ങള്‍ എന്നിവയുൾപ്പെടെ മ്യൂസിയത്തിന്‍റെ കലാ ശേഖരങ്ങൾ സംരക്ഷിക്കുന്നതിനാണ് ഫണ്ട് ഉപയോഗിക്കുക.
സാംസ്കാരിക സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പ്രാദേശികതലത്തിലും ആഗോളതലത്തിലുമുളള സാംസ്കാരിക പ്രമുഖരെ അംഗീകരിക്കുന്നതിനുമായാണ് ഷാർജ ഭരണാധികാരി അഞ്ച് വർഷത്തെ ധനസഹായ സംരംഭത്തിന് തുടക്കമിട്ടത്. എഴുത്തുകാരനും തത്ത്വചിന്തകനുമായ ഖലീൽ ജിബ്രാന്‍റെ സർഗ്ഗ സൃഷ്ടികള്‍ പ്രദർശിപ്പിക്കുകയും അദ്ദേഹത്തിന്‍റെ സാഹിത്യ-കലാ സൃഷ്ടികളിലേക്ക് വെളിച്ചം വീശുകയും ചെയ്യുകയാണ് ലൈബ്രറിയുടെ ലക്ഷ്യം. അദ്ദേഹത്തിന്‍റെ പുസ്തകങ്ങള്‍ അച്ചടിക്കുന്നതിനും, ഡോക്യുമെന്‍ററി നിർമ്മിക്കുന്നതിനും ഫണ്ട് ഉപയോഗപ്പെടുത്തുമെന്നും ജിബ്രാൻ നാഷണൽ കമ്മിറ്റി അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.