ഷാർജ: തൃശൂർ വിമല കോളേജിലെ പഴയകാല ഓർമ്മകൾ കോർത്തിണക്കി തയ്യാറാക്കിയ 'വിമലമീയോർമ്മകൾ' പുസ്തകം ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. യുഎഇ യിലെ വിമല കോളേജ് പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ വിമെക്സ് ന്‍റെ സ്വപ്ന സാക്ഷാത്കാരം ആണീ പുസ്തകം.
ഫാദർ ഡേവിഡ് ചിറമ്മേല്‍ അച്ചൻ ഖലീജ് ടൈംസ് എഡിടോറിയൽ ഡയറക്ടർ ഐസക് ജോൺ പട്ടാണിപ്പറമ്പിലിനു ആദ്യ കോപ്പി നൽകി പ്രകാശന കർമം നിർവഹിച്ചു. വിമല കോളേജ് മുൻ അധ്യാപികമാരായ പ്രൊഫ. റോസ്, പ്രൊഫ. എലിസബത്ത് എന്നിവർ സംബന്ധിച്ചു. രശ്മി ഐസക് അധ്യക്ഷത വഹിച്ചു. സജ്‌ന അബ്ദുല്ല, ഷെമീൻ റഫീഖ്, ചാൾസ് പോൾ സംസാരിച്ചു. ഷൈൻ ഷാജി, മനോജ് കെ വി എന്നിവർ പുസ്തകം പരിചയപ്പെടുത്തി. നൂറിൽ പരം ഓർമ്മകൾ കോർത്തിണക്കിയ പുസ്തകത്തിന്‍റെ എഡിറ്റിംഗ് നിർവഹിച്ചത് രശ്മി ഐസക്കും ഹരിതം ബുക്സിന്‍റെ പ്രതാപൻ തായാട്ടും ചേർന്നാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.