ദുബായിലെ പൊതു പാർക്കിംഗ് മെഷീനുകള്‍ ഡിജിറ്റലായതായി ആ‍ർടിഎ

ദുബായിലെ പൊതു പാർക്കിംഗ് മെഷീനുകള്‍ ഡിജിറ്റലായതായി ആ‍ർടിഎ

ദുബായ്:ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി എമിറേറ്റിലെ പൊതുപാർക്കിംഗ് മെഷീനുകളുടെ ഓട്ടോമേഷനും നവീകരണവും പൂർത്തിയാക്കി. ടച്ച് സ്ക്രീനുകളും എം പാർക്കിംഗ് സംവിധാനവും ഉപയോഗിച്ച് മൊബൈല്‍ ഫോണുകളിലേക്ക് ഇ ടിക്കറ്റും ടെസ്റ്റ് സന്ദേശങ്ങളും അയക്കാം.സ്മാ‍ർട് സിറ്റി സംരംഭത്തിന്‍റേയും ദുബായ് പേപ്പർ ലെസ് സ്ട്രാറ്റജിയുടെയും ഭാഗമായാണ് ഓട്ടോമേറ്റഡ് സേവനങ്ങളിലേക്ക് ദുബായിലെ വിവിധ വിഭാഗങ്ങള്‍ മാറുന്നത്. ഇതിന്‍റെ ഭാഗമായി എല്ലാ പാർക്കിംഗ് ടിക്കറ്റുകളും 100 ശതമാനം ഇലക്ട്രോണിക് ആയി മാറിയിരിക്കുന്നു.


ആപ്പുകളും ടെക്സ്റ്റ് മെസേജുകളും ഉപയോഗിച്ച് മൊബൈല്‍ ഫോണുകള്‍ വഴി പാർക്കിംഗ് ഫീസ് അടക്കുന്നവരുടെ എണ്ണം കൂടി. വാട്സ് അപ്പ് വഴി പ്രതിദിനം 9,000 ഇടപാടുകള്‍ രേഖപ്പെടുത്തി.ആ‍ർടിഎ ആപ്പിന്‍റെ പ്രതിദിന ഉപയോഗം 20,000 ല്‍ നിന്ന് 45,000 ആയി ഉയർന്നുവെന്നും പാർക്കിംഗ്, ട്രാഫിക്, റോഡ്സ് ഏജന്‍സിയുടെ ആ‍ർടിഎ എക്സിക്യൂട്ടീവ് ഡയറക്ടർ അഹമ്മദ് മെഹബൂബ് പറഞ്ഞു.2022 സെപ്റ്റംബറില്‍ പാക്കിംഗ് സംവിധാനങ്ങളുടെ ഏറ്റവും പുതിയ നവീകരണം എമിറേറ്റിലെ എല്ലാ പണമടച്ചുളള പാർക്കിംഗ് സോണുകളിലും പാർക്കിംഗ് മെഷീനുകളുടെ നവീകരണം പൂർത്തിയായെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.