തീപിടിത്തം: മാലദ്വീപില്‍ ഒന്‍പത് ഇന്ത്യക്കാര്‍ അടക്കം പത്തുപേര്‍ വെന്തു മരിച്ചു

തീപിടിത്തം: മാലദ്വീപില്‍ ഒന്‍പത് ഇന്ത്യക്കാര്‍ അടക്കം പത്തുപേര്‍ വെന്തു മരിച്ചു

മാലി: മാലദ്വീപ് തലസ്ഥാനമായ മാലിയില്‍ വിദേശ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒന്‍പത് ഇന്ത്യക്കാര്‍ അടക്കം പത്ത് പേര്‍ മരിച്ചു. വിദേശ തൊഴിലാളികളുടെ ഇടുങ്ങിയ പാര്‍പ്പിടങ്ങളില്‍ തീ പടര്‍ന്നതിനെ തുടര്‍ന്നാണ് ദുരന്തം. നിരവധി പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

കത്തിനശിച്ച കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്ന് 10 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മരിച്ചവരില്‍ ഒരാള്‍ ബംഗ്ലാദേശ് പൗരനാണ്. അഗ്‌നിശമന സേന പത്ത് മണിക്കൂര്‍ പരിശ്രമിച്ച ശേഷമാണ് തീ കെടുത്താനായത്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന വര്‍ക്ക് ഷോപ്പില്‍ നിന്നാണ് തീപടര്‍ന്നത്.

ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരമാണ് മാലി. ഇടുങ്ങിയ താമസ സ്ഥലങ്ങളിലാണ് വിദേശ തൊഴിലാളികളടക്കം കഴിയുന്നത്. മാലദ്വീപിലെ ജനസംഖ്യയില്‍ പകുതിയോളം പേര്‍ വിദേശത്തു നിന്ന് ജോലിക്കെത്തിയവരാണ്. ബംഗ്ലാദേശ്, ഇന്ത്യ, നേപ്പാള്‍, പാകിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇവരില്‍ അധികവും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.