സ്റ്റീല്‍ കോര്‍ വെടിയുണ്ടകളില്‍ നിന്നുവരെ സംരക്ഷണം: 47,627 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ക്ക് ടെന്‍ഡര്‍ നല്‍കി ഇന്ത്യന്‍ ആര്‍മി

സ്റ്റീല്‍ കോര്‍ വെടിയുണ്ടകളില്‍ നിന്നുവരെ സംരക്ഷണം: 47,627 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ക്ക് ടെന്‍ഡര്‍ നല്‍കി ഇന്ത്യന്‍ ആര്‍മി

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം 47,627 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ക്ക് ടെന്‍ഡര്‍ നല്‍കി. മുന്‍നിരയില്‍ നിന്ന് നേരിട്ട് യുദ്ധം ചെയ്യേണ്ടി വരുന്ന സൈനികര്‍ക്ക് സ്റ്റീല്‍ കോര്‍ ബുള്ളറ്റുകളില്‍ നിന്ന് വരെ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യമിട്ടാണ് പുതിയ കരാര്‍.

മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് കീഴില്‍ പ്രതിരോധ മന്ത്രാലയം ജാക്കറ്റുകള്‍ക്ക് ടെന്‍ഡര്‍ നല്‍കി. ഉപയോക്തൃ പരീക്ഷണങ്ങള്‍ നടത്തുകയും മറ്റു നടപടികള്‍ ക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്ത ശേഷം 12 മുതല്‍ 24 മാസങ്ങള്‍ക്കുള്ളില്‍ ഘട്ടം ഘട്ടമായി ഇവയുടെ സംഭരണം നടത്തുമെന്ന് പ്രതിരോധ വൃത്തങ്ങള്‍ പറഞ്ഞു.

7.62 എംഎം റൈഫിള്‍ വെടിയുണ്ടകളില്‍ നിന്നും 10 മീറ്റര്‍ അകലെ നിന്ന് തൊടുത്തുവിടുന്ന സ്റ്റീല്‍ കോര്‍ ബുള്ളറ്റുകളില്‍ നിന്നും ഒരു സൈനികനെ സംരക്ഷിക്കാന്‍ ബിപിജെകള്‍ക്ക് കഴിയണമെന്ന് സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്. വേഗത കൂടുതലുള്ള കവചം തുളയ്ക്കുന്ന വെടിയുണ്ടകളില്‍ നിന്നുള്ള സംരക്ഷണത്തിന് ആവശ്യമായ ജാക്കറ്റുകളുടെ ഭാരം 10 കിലോഗ്രാമില്‍ താഴെയായിരിക്കണം. സ്റ്റീല്‍ കോര്‍ വെടിയുണ്ടകളില്‍ നിന്ന് സംരക്ഷണം നല്‍കുന്നത് ആവട്ടെ 11.8 കിലോഗ്രാമില്‍ കൂടുതരുതെന്നും സൈന്യം ചൂണ്ടിക്കാട്ടി.

ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളുടെ ദൗര്‍ലഭ്യം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സൈന്യത്തെ പിന്നോട്ട് വലിക്കുകയാണ്. മുന്‍കാലങ്ങളില്‍, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളുടെ ഉറവിടത്തെയും ഗുണനിലവാരത്തെയും സംബന്ധിച്ച വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.

അതേസമയം ഫുള്‍ ബോഡി പ്രൊട്ടക്ഷന്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ക്കായി ഇന്ത്യന്‍ സൈന്യം മറ്റൊരു ടെന്‍ഡര്‍ കൂടി നല്‍കിയേക്കും. ഇത് തദ്ദേശീയമായി നിര്‍മ്മിക്കുന്ന ഒരു കമ്പനിയില്‍ നിന്നായിരിക്കും വാങ്ങുക എന്നാണ് സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.