മലയാളം അറിയാത്തവരും ലേണേഴ്‌സ് പാസായി; അന്വേഷണത്തിന് ഉത്തരവിട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

മലയാളം അറിയാത്തവരും ലേണേഴ്‌സ് പാസായി; അന്വേഷണത്തിന് ഉത്തരവിട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

കൊച്ചി: മലയാളം അറിയാത്തവര്‍ക്ക് ലേണേഴ്‌സ് ലൈന്‍സ് ലഭിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍. മലയാളം വായിക്കാനറിയാത്ത ഇതര സംസ്ഥാനക്കാര്‍ വ്യാപകമായി പരീക്ഷ പാസായതോടെയാണ് കമ്മീഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കോവിഡ് കാലത്ത് വീട്ടിലിരുന്ന് പരീക്ഷ എഴുതാനുള്ള അവസരമാണ് ദുരുപയോഗം ചെയ്തതെന്നാണ് കണ്ടെത്തല്‍.

നോര്‍ത്ത് പറവൂരില്‍ ബംഗാളി ഭാഷ മാത്രം അറിയുന്ന ആള്‍ക്കും ലേണേഴ്‌സ് ലൈസന്‍സ് കിട്ടിയിരുന്നു. പരിശോധനക്കിടെയാണ് ഡ്രൈവിങ് സ്‌കൂളുകാരന്റെ സഹായത്തോടെയാണ് പരീക്ഷ നടത്തിയത് എന്ന് കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം നടത്തിയതോടെയാണ് സംസ്ഥാനവ്യാപകമായി ഇത്തരത്തില്‍ എഴുത്തും വായനയും അറിയാത്തവര്‍ ലേണേഴ്‌സ് പരീക്ഷ പാസായതായി കണ്ടെത്തിയത്.

ഡ്രൈവിങ് സ്‌കൂളുകള്‍ ക്രമക്കേടിന് കൂട്ട് നിന്നെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. അപേക്ഷകരില്‍ നിന്ന് വന്‍ തുക ഈടാക്കിയാണ് ലേണേഴ്‌സ് തട്ടിപ്പ് നടന്നിരിക്കുന്നത്. ഒരേ ഐ.പി അഡ്രസില്‍ നിരവധി പേര്‍ പരീക്ഷ എഴുതിയെന്നും കണ്ടെത്തിയിട്ടുണ്ട്. ക്രമക്കേട് നടത്തിയവര്‍ക്കെതിരെ പൊലീസ് കേസ് എടുക്കും.

പരീക്ഷയില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ ഡ്രൈവിങ് സ്‌കൂളുകളുടെ ലൈസന്‍സക് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.