കെ.സി.വൈ.എം 'കൊയ്നോസ്' എറണാകുളം മേഖലാ ക്യാമ്പിന് തുടക്കമായി

കെ.സി.വൈ.എം 'കൊയ്നോസ്' എറണാകുളം  മേഖലാ ക്യാമ്പിന് തുടക്കമായി

എറണാകുളം: കലയും പാരമ്പര്യവും പൈതൃകവും വിശ്വാസവും ഇടതൂർന്ന കോട്ടപ്പുറത്തിൻ്റെ മണ്ണിൽ കെ. സി.വൈ.എം സംസ്ഥാന മേഖലാ ക്യാമ്പ് കൊയ്നോസിന് തുടക്കമായി. എറണാകുളം മേഖലയിലെ 11 രൂപതകളിൽ നിന്നായി 100 ഓളം യുവജനങ്ങൾ വികാസ് ആൽബർട്ടൈൻ ആനിമേഷൻ സെൻ്ററിൽ 3 ദിവസങ്ങളിലായി കൊയ്‌നോസ് 2022 ൽ പങ്കെടുക്കുന്നു.

കേരളത്തിലെ 32 രൂപതകളിലെയും യുവജനങ്ങളുടെ മേഖലാ തല കൂട്ടായ്മകൾ എറണാകുളം മേഖലാ ക്യാമ്പോടെ മൂന്നാം ഘട്ടത്തിലേക്ക് കടക്കും. നവംബർ 11,12,13 തീയതികളിലായി നടക്കുന്ന കൂട്ടായ്മയുടെ ഔദ്യോഗിക ഉദ്ഘാടനം കോട്ടപ്പുറം രൂപതാ മെത്രാൻ റവ. ഡോ . ജോസഫ് കരിക്കശ്ശേരി നിർവ്വഹിച്ചു . കെ.സി.വൈ.എം സംസ്ഥാന പ്രസിഡൻ്റ് ശ്രീ. ഷിജോ ഇടയാടിയുടെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ.ബിച്ചു കുര്യൻ തോമസ് സ്വാഗതവും, സംസ്ഥാന ഡയറക്ടർ റവ.ഫാ. സ്റ്റീഫൻ തോമസ് ചാലക്കര ആമുഖ പ്രഭാഷണവും നടത്തി. കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന ഡയറക്ടർ റവ.ഫാ ജിജു അറക്കത്തറ, കോട്ടപ്പുറം രൂപതാ ഡയറക്ടർ റവ.ഫാ ആന്റൺ ജോസഫ് ഇലഞ്ഞിക്കൽ, കോട്ടപ്പുറം രൂപതാ പ്രസിഡന്റ് ശ്രീ.പോൾ ജോസ്, സെക്രട്ടറി റെയ്ച്ചൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ കെ. സി.വൈ.എം ൻ്റെ ഔദ്യോഗിക മുഖപത്രം യൗവനത്തിൻ്റെ രണ്ടാം പതിപ്പ് റവ. ഡോ. ജോസഫ് കരിക്കശ്ശേരി സംസ്ഥാന ഭാരവാഹികൾക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.

തുടർന്ന് സമൂഹത്തിനാപത്തായ ലഹരിക്കടിമപ്പെട്ട് ജീവനും ജീവിതവും നഷ്ടപ്പെടുത്തുന്നത്തിനെതിരെ കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ കോട്ടപ്പുറത്ത് ആംഫി തിയറ്ററിൽ വച്ച് ലഹരി വിരുദ്ധ സന്ദേശ റാലിയും ദിപം തെളിക്കലും നടത്തി.

കൂട്ടായ്മകളിലൂടെ ശക്തിപ്പെടുന്ന സംഘടനയുടെ ആധുനിക മുഖം വിജയകരമായി നടന്ന മലബാർ, തെക്കൻ മേഖലാ ക്യാമ്പുകളുടെ തുടർച്ചയായാണ് എറണാകുളം ക്യാമ്പിനും യുവജനങ്ങൾ ആവേശത്തോടെ പങ്കെടുക്കുന്നത്. ക്യാമ്പുകളെ തുടർന്ന് മേഖലാ യുവജന സമ്മേളനങ്ങളും പരിസമാപ്തിയായി ജനുവരിയിൽ കേരളാ യൂത്ത് കോൺഫറൻസും നടക്കും. ക്യാമ്പിന് സംസ്ഥാന ജനറൽ സെക്രട്ടറി ബിച്ചു കുര്യൻ തോമസ്, വൈസ് പ്രസിഡൻ്റ് ജിബിൻ ഗബ്രിയേൽ, സെക്രട്ടറിമാരായ സ്മിത ആൻ്റണി, തുഷാര തോമസ്, ലിനറ്റ് വർഗീസ്, കോട്ടപ്പുറം രൂപതാ പ്രസിഡൻ്റ് പോൾ ജോസ്, ഡയറക്ടർ ഫാ. ആൻ്റൺ ജോസഫ് ഇലഞ്ഞിക്കൽ മറ്റ് രൂപതാ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26