ശസ്ത്രക്രിയ കഴിഞ്ഞു; ഉമ്മന്‍ ചാണ്ടി 17ന് കേരളത്തിലേക്ക് മടങ്ങും

ശസ്ത്രക്രിയ കഴിഞ്ഞു; ഉമ്മന്‍ ചാണ്ടി 17ന് കേരളത്തിലേക്ക് മടങ്ങും

കൊച്ചി: ജര്‍മനിയിലെ ബെര്‍ലിന്‍ ചാരിറ്റി ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 17ന് കേരളത്തിലേക്ക് മടങ്ങും. തൊണ്ടയിലെ ശസ്ത്രക്രിയയ്ക്കുശേഷം നിരീക്ഷണത്തിലായിരുന്ന ഉമ്മന്‍ ചാണ്ടിയെ ഇന്നലെ ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തു. മൂന്നു ദിവസം വിശ്രമിച്ചശേഷം മടങ്ങിയാല്‍ മതിയെന്ന ഡോക്ടര്‍മാരുടെ ഉപദേശത്തെ തുടര്‍ന്നാണ് 17ലേക്ക് യാത്ര നീട്ടിയത്.

ഉമ്മന്‍ ചാണ്ടി ഉന്മേഷവാനാണെന്നും ലേസര്‍ ശാസ്ത്രക്രിയയായതിനാല്‍ മറ്റു ബുദ്ധിമുട്ടുകള്‍ ഇല്ലെന്നും അതിവേഗം പൂര്‍ണ ആരോഗ്യത്തിലേക്കു മടങ്ങിയെത്തുമെന്നും ഒപ്പമുള്ള ബെന്നി ബഹനാന്‍ എംപി അറിയിച്ചു. മക്കളായ മറിയ ഉമ്മന്‍, അച്ചു ഉമ്മന്‍, ചാണ്ടി ഉമ്മന്‍ എന്നിവരും ഉമ്മന്‍ ചാണ്ടിക്കൊപ്പമുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഉമ്മന്‍ ചാണ്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.