ബാലി: കാനഡ വിസ ലഭിക്കാനുള്ള കാലതാമസം ഇനിയുണ്ടാകില്ല. ഇന്ത്യന്‍ വിദഗ്ധ തൊഴിലാളികളുടെ വിസ നടപടികളിലെ മെല്ലെപോക്ക് നയം തിരുത്തുമെന്ന് കാനഡ വ്യക്തമാക്കി. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വ്യത്തങ്ങളെ ജി-20 വേദിയില്‍ ആണ് കാനഡ ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി വിസ ലഭിക്കാത്തവര്‍ക്ക് എത്രയും പെട്ടന്ന് സംവിധാനം ഒരുക്കണമെന്ന നിര്‍ദ്ദേശം പരിഗണിയ്ക്കും എന്നും കാനഡ അറിയിച്ചു. ഇന്ത്യന്‍ പൗരന്മാര്‍ക്ക് കനേഡിയന്‍ വിസയും വര്‍ക്ക് പെര്‍മിറ്റും നല്‍കുന്നതിലെ കാലതാമസവും കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും ഇരു രാജ്യങ്ങളും തമ്മിൽ നടന്ന സംഭാഷണത്തില്‍ ചർച്ച ചെയ്തു.
കാനഡയില്‍ ഇന്ത്യന്‍ പൗരന്‍മാരുടെ അറസ്റ്റ്, മരണം സംഭവിച്ചാല്‍ ഇന്ത്യക്കാര്‍ക്ക് സഹായം, ആശുപത്രിയില്‍ പ്രവേശിപ്പിക്കല്‍, അത്യാഹിതങ്ങള്‍, ആ രാജ്യത്തെ ഇന്ത്യക്കാരുടെ സുരക്ഷ എന്നിവയും ചര്‍ച്ചയുടെ ഭാഗമായി. ഇമിഗ്രേഷന്‍ സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍, ട്രാവല്‍ ഏജന്റുമാര്‍, വ്യാജ ജോലി വാഗ്ദാനങ്ങള്‍ എന്നിവയില്‍ നിന്ന് ഉണ്ടാകുന്ന പ്രശ്‌നങ്ങളും ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്തു. കുറ്റവാളികളെ കൈമാറുന്നതിലും പരസ്പര നിയമസഹായത്തിലും സഹകരണം ശക്തിപ്പെടുത്തും.
ഇരുരാജ്യങ്ങളും തമ്മിലുള്ള വിമാന സേവനം കാര്യമായി വർദ്ധിപ്പിക്കുമെന്നും പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോ അറിയിച്ചു. കൂടുതൽ വിമാനങ്ങൾ ഇന്ത്യയുടെ എല്ലാ സുപ്രധാന നഗരങ്ങളിലേയ്‌ക്കും സ്ഥിരമായി സർവ്വീസ് നടത്താനാണ് കരാർ ഒപ്പിടുന്നത്. ഇന്ത്യയിൽ നിന്നും തിരിച്ചും യാത്രക്കാരേയും ഉൽപ്പന്നങ്ങളേയും എത്തിക്കുന്നതിന് പരമാവധി വിമാനങ്ങളെന്നാണ് കാനഡയുടെ നിലവിലെ വാഗ്ദാനം.
ഇന്തോ-പസഫിക് മേഖലയിലെ ക്വാഡ് സഖ്യത്തിനൊപ്പം ഇന്ത്യയിലേക്ക് കൂടുതൽ മുതൽമുടക്കാനും കാനഡ തയ്യാറായിരിക്കുകയാണ്. കനേഡിയൻ വ്യാപാര വാതിലുകൾ പസഫിക്കിലേയ്‌ക്ക് തുറക്കാൻ ഇന്ത്യ നിർണ്ണായക ഭൂപ്രദേശമാണെന്ന് ട്രൂഡോ പറഞ്ഞു. വാണിജ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും പ്രതിരോധ രംഗത്തും ഇന്ത്യ-കാനഡ ബന്ധം ജി20 ഉച്ചകോടിയോടെ പുതിയ തലത്തിൽ എത്തുമെന്നാണ് പ്രതീക്ഷയെന്നും വിദേശകാര്യമന്ത്രാലായം അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.