ഡല്‍ഹിയില്‍ എട്ടു കോടിയുടെ വ്യാജ അര്‍ബുദ മരുന്നുകള്‍ പിടിച്ചെടുത്തു; ഡോക്ടര്‍ ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ എട്ടു കോടിയുടെ വ്യാജ അര്‍ബുദ മരുന്നുകള്‍ പിടിച്ചെടുത്തു; ഡോക്ടര്‍ ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: വ്യാജ അര്‍ബുദ മരുന്നുകള്‍ നിര്‍മിക്കുന്ന സംഘത്തെ ഡല്‍ഹി പൊലീസ് ക്രൈം ബ്രാഞ്ച് പിടികൂടി. ഡോക്ടര്‍ ഉള്‍പ്പെടെ നാലു പേരെ ചൊവ്വാഴ്ച അറസ്റ്റു ചെയ്തു. മാര്‍ക്കറ്റില്‍ എട്ടു കോടി രൂപ വിലവരുന്ന വ്യാജ അര്‍ബുദ മരുന്നുകള്‍ ഇവരില്‍ നിന്ന് കണ്ടെടുത്തു. രണ്ട് എന്‍ജിനീയര്‍മാരും എം.ബി.എ ബിരുദധാരിയുമാണ് മറ്റുള്ളവര്‍.

മൂന്നു പേര്‍ ഓടി രക്ഷപ്പെട്ടുവെന്നും ഇവരെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയെന്നും ക്രൈംബ്രാഞ്ച് സ്പെഷ്യല്‍ കമ്മീഷണര്‍ ഓഫ് പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ചൊവ്വാഴ്ചയാണ് വ്യാജ കാന്‍സര്‍ മരുന്നുകള്‍ നിര്‍മ്മിക്കുന്ന സംഘത്തെ പിടികൂടിയത്. നല് വര്‍ഷമായി സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം.

അതേസമയം മരുന്ന് ഉല്‍പാദിപ്പിക്കുന്ന ഹരിയാനയിലെ സോനിപട്ടിലെ ഒരു ഫാക്ടറിയിലും ഗാസിയാബാദിലെ ഒരു ഗോഡൗണിലും പൊലീസ് റെയ്ഡ് നടത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.