ജ്വല്ലറികളില്‍ മോഷണം: കേന്ദ്ര ആഭ്യന്തര സഹ മന്ത്രിക്കെതിരെ അറസ്റ്റ് വാറന്റ്

ജ്വല്ലറികളില്‍ മോഷണം: കേന്ദ്ര ആഭ്യന്തര സഹ മന്ത്രിക്കെതിരെ അറസ്റ്റ് വാറന്റ്

അലിപുര്‍ദര്‍: മോഷണ കേസില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിക്ക് അറസ്റ്റ് വാറന്റ്. പശ്ചിമ ബംഗാളിലെ അലിപുര്‍ദര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിഷിത് പ്രമാണിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. 13 വര്‍ഷം മുമ്പ് രണ്ട് ജ്വല്ലറികളിലെ മോഷണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് വാറന്റ്.

മന്ത്രിയെ കൂടാതെ മറ്റൊരു പ്രതിക്കെതിരെയും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ പ്രതി കേസില്‍ ജാമ്യത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും മന്ത്രിയുടെ ഭാഗത്തു നിന്ന് മറ്റു നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ല.

ജ്വല്ലറി ഷോപ്പുകള്‍ തകര്‍ക്കുകയും മോഷണം നടത്തുകയും ചെയ്തുവന്ന കേസിലാണ് നിഷിത് പ്രമാണി പ്രതിയായിട്ടുള്ളത്. 2009 ലാണ് ബിര്‍പാരയിലെയും അലിപുര്‍ദര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെയും ജ്വല്ലറികളില്‍ അക്രമവും മോഷണവും നടന്നത്. കേസില്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് നേരത്തെയും നിഷിത് പ്രമാണിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. അന്ന് അദ്ദേഹം കോടതിയില്‍ ഹാജരായി.

കൂച്ച് ബിഹാര്‍ ജില്ലയില്‍ നിന്നുള്ള എം.പിയാണ് നിഷിത്. കഴിഞ്ഞ നവംബര്‍ മൂന്നിന് കൂച്ച് ബിഹാറില്‍ ഇദ്ദേഹത്തിന്റെ വാഹന വ്യൂഹത്തിനു നേരെ ആക്രമണമുണ്ടായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.