ഗാസ: പലസ്തീനിലെ ഗാസയിൽ അഭയാര്‍ത്ഥി ക്യാമ്പില്‍ ഉണ്ടായ വന്‍ തീപിടിത്തത്തിൽ പത്ത് കുട്ടികളടക്കം 21 പേർ വെന്തുമരിച്ചു. ബലിയ അഭയാർഥി ക്യാമ്പിലാണ് തീപിടിത്തം ഉണ്ടായത്.
ക്യാമ്പിലെ നാലുനില കെട്ടിടത്തിന്റെ അടുക്കളയിൽ നിന്നുണ്ടായ വാതക ചോർച്ചയാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് പലസ്ഥീൻ ആരോഗ്യ വിഭാഗം വ്യക്തമാക്കി.
ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് സംഭവത്തെ 'ദേശീയ ദുരന്തം' ആയി പ്രഖ്യാപിച്ചു. ഗാസയിലെ എട്ട് അഭയാർഥി ക്യാമ്പുകളിൽ ഒന്നാണ് ജബലിയ. ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് ആറ് ലക്ഷത്തോളം അഭയാർഥികളാണ് ഈ ക്യാമ്പുകളിൽ കഴിയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.