പെര്‍ത്ത്: കാല്‍പന്തു കളിയുടെ ലോക മാമാങ്കത്തിന് ഞായറാഴ്ച്ച ഖത്തറില്‍ ആരവമുയരുമ്പോള്‍ ഓസ്‌ട്രേലിയന്‍ മലയാളികളും ആവേശത്തിലാണ്. പന്തുരുളാന്‍ രണ്ടു ദിനം ബാക്കി നില്‍ക്കെ ഫുട്‌ബോളിനെ പ്രാണനായി കൊണ്ടു നടക്കുന്ന മലയാളികള്‍ ഏറെയുള്ള ഓസ്‌ട്രേലിയയിലും ഫുട്‌ബോള്‍ ലോകകപ്പിനെ ഏറെ ആവേശത്തോടെയാണ് വരവേല്‍ക്കുന്നത്.
മെസിക്കും നെയ്മറിനും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയയ്ക്കുമൊക്കെ ഇവിടെയും ആരാധകര്‍ ഏറെയാണ്. അര്‍ജന്റീനയുടെയും ബ്രസീലിന്റെയുമൊക്കെ പേരില്‍ സൗഹൃദ വാക് പോരുകളും ആരംഭിച്ചു കഴിഞ്ഞു. മികച്ച ജീവിതവും സൗകര്യവും സമ്മാനിച്ച പോറ്റമ്മയായ രാജ്യം ഓസ്‌ട്രേലിയയ്ക്കും ആരാധകര്‍ കുറവല്ല. പ്രശസ്തമായ നിരവധി ഫുട്‌ബോള്‍ ക്ലബ്ബുകളാണ് ഓസ്‌ട്രേലിയയിലുള്ളത്. നിരവധി മലയാളികള്‍ ഫുട്‌ബോള്‍ പോരാട്ടം കാണാന്‍ ഖത്തറിലേക്കു പോയിട്ടുണ്ട്.
ഓസ്‌ട്രേലിയന്‍ സമയപ്രകാരം നവംബര്‍ 21 തിങ്കളാഴ്ചയാണ് ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ കിക്കോഫ്. സിഡ്‌നി-മെല്‍ബണ്‍ സമയം പുലര്‍ച്ചെ 3.00 മണിക്കാണ് ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലുള്ള ഉദ്ഘാടന പോരാട്ടം.
മൂന്ന് സമയ ക്രമമാണ് പ്രധാനമായും ഓസ്ട്രേലിയക്കുള്ളത്. ഓസ്ട്രേലിയന്‍ വെസ്റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ് സമയം, ഓസ്ട്രേലിയന്‍ സെന്‍ട്രല്‍ സ്റ്റാന്‍ഡേര്‍ഡ് സമയം, ഓസ്ട്രേലിയന്‍ ഈസ്റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ് സമയം. ഈ സമയക്രമം അനുസരിച്ച് ഓസ്‌ട്രേലിയയിലെ വിവിധ നഗരങ്ങളില്‍ വ്യത്യസ്ത സമയങ്ങളിലായിരിക്കും കളി കാണാനാകുക. ഫുട്‌ബോള്‍ മത്സരങ്ങളുടെ ഓസ്‌ട്രേലിയന്‍ സമയക്രമം ചുവടെയുള്ള ലിങ്കില്‍ കൊടുക്കുന്നു.
പെര്‍ത്ത്, ഡാര്‍വിന്‍, ബ്രിസ്ബന്‍, അഡ്ലെയ്ഡ്, സിഡ്‌നി/മെല്‍ബണ്‍ എന്നീ പ്രധാന നഗരങ്ങളിലെ മത്സരങ്ങളുടെ സമയക്രമവും കളി നടക്കുന്ന തീയതിയും സ്‌റ്റേഡിയത്തിന്റെ പേരും ചാര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ചാര്‍ട്ടിന്റെ ലിങ്ക് ചുവടെ
ചാര്‍ട്ട് തയാറാക്കിയത്:
മനേഷ് ജെയിംസ്, പെര്‍ത്ത്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26