ഇസ്ലാമാബാദ്: ഫ്രാന്‍സിനെതിരെ ആണവായുധ ഭീഷണി മുഴക്കിയ പാകിസ്താനിലെ വിവാദ ഇസ്ലാമിക മതപുരോഹിതന്‍ മരിച്ചു. തെഹ്‌രീക് ഐ ലബൈക്ക് പാകിസ്താന്‍(ടിഎല്‍പി) അദ്ധ്യക്ഷന്‍ ഖാദിം ഹുസൈന്‍ റിസ്വി(54) യാണ് മരിച്ചത്. ലാഹോറിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അടുത്തിടെ റിസ്വിയ്ക്ക് ശ്വാസ തടസം അനുഭവപ്പെട്ടിരുന്നു എന്നും ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ പനി ഉണ്ടായിരുന്നു എന്നുമാണ് ടിഎല്‍പി വക്താവ് ഹംസ അറിയിച്ചിരിക്കുന്നത്.
പാകിസ്താനില്‍ മതനിന്ദ നിയമത്തെ ശക്തമായി പിന്തുണച്ചിരുന്ന വ്യക്തിയാണ് റിസ്വി. അടുത്തിടെ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുമായി ബന്ധപ്പെട്ട സംഭവത്തില്‍ ഫ്രാന്‍സിനെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് റിസ്വി ഭീഷണി മുഴക്കിയിരുന്നു. ഇതിനു മുന്‍പും വിദേശ രാജ്യങ്ങള്‍ക്കെതിരെ ഭീഷണി മുഴക്കിയ നേതാവാണ് റിസ്വി. 2018ല്‍ മുഹമ്മദ് നബിയുടെ ചിത്ര രചന മത്സരം സംഘടിപ്പിച്ചതിന് നെതര്‍ലന്‍ഡിനെതിരെ ആറ്റം ബോംബ് പ്രയോഗിക്കുമെന്ന് റിസ്വി ഭീഷണിപ്പെടുത്തിയിരുന്നു. തനിക്ക് ആറ്റം ബോംബ് നല്‍കിയാല്‍ നെതര്‍ലന്‍ഡിനെ ഈ ഭൂമിയില്‍ നിന്ന് തന്നെ തുടച്ചുനീക്കുമെന്നായിരുന്നു റിസ്വിയുടെ വിവാദമായ പരാമര്‍ശം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.