മെല്‍ബണ്‍ സ്ഥാനാര്‍ത്ഥി ജോര്‍ജ് പാലക്കലോടിക്ക് പിന്തുണയുമായി ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ കോണ്‍ഫെഡറേഷന്‍

 മെല്‍ബണ്‍ സ്ഥാനാര്‍ത്ഥി ജോര്‍ജ് പാലക്കലോടിക്ക് പിന്തുണയുമായി ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ കോണ്‍ഫെഡറേഷന്‍

സിഡ്‌നി: ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ജോര്‍ജ് പാലക്കലോടിക്ക് പിന്തുണയുമായി ക്രൈസ്തവ സംഘടന. ക്രിസ്ത്യന്‍ എക്യുമിനിക്കല്‍ സംഘടനയായ ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ കോണ്‍ഫെഡറേഷനാണ് സ്ഥാനാര്‍ത്ഥിക്ക് പൂര്‍ണ പിന്തുണയുമായി രംഗത്തെത്തിയത്.

മെല്‍ബണ്‍ സിറ്റിയെ പ്രതിനിധീകരിച്ച് ലിബറല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായാണ് കോട്ടയം സ്വദേശിയായ ജോര്‍ജ് പാലക്കലോടി മത്സരിക്കുന്നത്. അടിയുറച്ച ദൈവ വിശ്വാസിയായ ജോര്‍ജ് പാലക്കലോടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കാന്‍ ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ കോണ്‍ഫെഡറേഷന്റെ എല്ലാ അംഗങ്ങളോടും വിവിധ ക്രൈസ്തവ സഭാ നേതൃത്വങ്ങളോടും സംഘടന ആഹ്വാനം ചെയ്തു

മാറി വരുന്ന സാമൂഹിക സാഹചര്യങ്ങളില്‍ ക്രിസ്തീയ മൂല്യങ്ങളില്‍ അധിഷ്ഠിതമായ
സാമൂഹിക നീതി ഉറപ്പു വരുത്തുന്ന നിയമപാലനത്തിലും അതിനു സഹായകമാകുന്ന നിയമനിര്‍മാണങ്ങള്‍ക്കും ജോര്‍ജിനും ലിബറല്‍ പാര്‍ട്ടിക്കും തിരഞ്ഞെടുപ്പ് വിജയത്തിലൂടെ കഴിയട്ടെ എന്ന് ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ ആശംസിച്ചു

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ദേശീയ വൈസ് പ്രസിഡന്റായ ജോര്‍ജ് പാലക്കലോടിയുടെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ലിബറല്‍ ആശയങ്ങളും കണക്കിലെടുത്താണ് സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്തെതന്ന് ലിബറല്‍ പാര്‍ട്ടിയുടെ വെബ്‌സൈറ്റില്‍ പറയുന്നു.

2006-ല്‍ പഠനത്തിനായി ഓസ്‌ട്രേലിയയില്‍ എത്തിയ ജോര്‍ജ് പാലക്കലോടി ഐ.ടിയില്‍ ബിരുദാനന്തര ബിരുദധാരിയാണ്. കോട്ടയം കുറവിലങ്ങാട് സ്വദേശിയായ ജോര്‍ജ് പാലക്കലോടി പരേതനായ പി.വി മാത്യുവിന്റെയും റിട്ട. ബാങ്ക് മാനേജരായ ത്രേസിയാമ്മ ജോസഫിന്റെയും മകനാണ്. ഭാര്യ മാധ്യമ പ്രവര്‍ത്തകയായ ഗീതു എലിസബത്ത് കോട്ടയം പുത്തന്‍ പുരയ്ക്കല്‍ കുടുംബാംഗമാണ്. മാത്യു(5) ആന്‍ഡ്രൂ (1) എന്നിവരാണ് മക്കള്‍.

ഓസ്‌ട്രേലിയന്‍ ക്രൈസ്തവര്‍ക്കിടയില്‍ ശക്തമായ സാന്നിധ്യമായി മാറിക്കൊണ്ടിരിക്കുന്ന ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ കോണ്‍ഫെഡറേഷന്റെ പിന്തുണയില്‍ അതീവ സന്തോഷമുണ്ടെന്ന് ജോര്‍ജ് പാലക്കലോടി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.