സവര്‍ക്കര്‍ക്കെതിരായ രാഹുലിന്റെ പരാമര്‍ശം: കോണ്‍ഗ്രസ് സഖ്യം വിടാനൊരുങ്ങി ശിവസേന

സവര്‍ക്കര്‍ക്കെതിരായ രാഹുലിന്റെ പരാമര്‍ശം: കോണ്‍ഗ്രസ് സഖ്യം വിടാനൊരുങ്ങി ശിവസേന

മുംബൈ: വി.ഡി സവര്‍ക്കറോടുള്ള കോണ്‍ഗ്രസ് സമീപനത്തില്‍ പ്രതിഷേധിച്ച് ശിവസേന മഹാ വികാസ് അഘാഡി സഖ്യം ഉപേക്ഷിച്ചേക്കുമെന്ന് സൂചന. ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്.

ഉദ്ധവ് താക്കറെ ഇതുസംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയേക്കുമെന്ന് അദ്ദേഹം പറഞ്ഞു. മഹാ വികാസ് അഘാഡിയില്‍ നിന്ന് പിന്മാറിയേക്കുമെന്ന സൂചന സഞ്ജയ് റാവത്തും നല്‍കിയിട്ടുണ്ട്. സവര്‍ക്കര്‍ക്കെതിരായ കോണ്‍ഗ്രസ് സമീപനത്തില്‍ ഗൗരവകരമായ പ്രതികരണമാണ് ശിവസേന നടത്തിയിട്ടുള്ളതെന്നും ഇനിയെന്താണ് വേണ്ടതെന്നും സേന എം.പി അരവിന്ദ് സാവന്ത് ചോദിച്ചു.

2019ലാണ് ശിവസേനയും എന്‍.സി.പിയും കോണ്‍ഗ്രസും ചേര്‍ന്ന് മഹാവികാസ് അഘാഡി സഖ്യം രുപീകരിക്കുന്നത്. പിന്നീട് ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ഒരുവിഭാഗം സഖ്യം വിട്ടതോടെ മഹാ വികാസ് അഘാഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ താഴെ വീഴുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.