ദുബായ് :ദുബായ് ഫിറ്റ്നസ് ചലഞ്ചിന്‍റെ ഭാഗമായി നടന്ന ദുബായ് റണ്ണില്‍ 1.90 ലക്ഷം പേർ പങ്കെടുത്തു. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയർമാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നേതൃത്വം നല്‍കിയ ദുബായ് റണ്ണില്‍ ആവേശത്തോടെയാണ് ലക്ഷങ്ങള്‍ പങ്കെടുത്തത്. കഴിഞ്ഞ വർഷത്തെ 1.46 ലക്ഷം പേരെന്ന റെക്കോർഡാണ് ഇത്തവണ തിരുത്തിയത്.
ഞായറാഴ്ച പുലർച്ചെ മൂന്ന് മുതല്‍ തന്നെ പങ്കെടുക്കാനെത്തിയവരുടെ ഒഴുക്ക് ഷെയ്ഖ് സായിദ് റോഡില്‍ ദൃശ്യമായിരുന്നു. 5, 10 കിലോമീറ്ററുകളിലായി രണ്ട് റൈഡുകളാണുണ്ടായിരുന്നത്.മലയാളി റൈഡർമാരുടെ സാന്നിദ്ധ്യവും ശ്രദ്ധിക്കപ്പെട്ടു. ദുബായ് റണ്ണിനോട് അനുബന്ധിച്ച് ഷെയ്ഖ് സായിദ് റോഡില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ദുബായ് മെട്രോ പുലർച്ചെ 3.30 മുതല്‍ ഓടിത്തുടങ്ങിയിരുന്നു.
നന്ദി ദുബായ്, 1930000 പേരാണ് തനിക്കൊപ്പം ദുബായ് റണ്ണിന്‍റെ നാലാം എഡിഷനില്‍ ഓടിയത്. ഷെയ്ഖ് സായിദ് റോഡ് ലോകത്തിലെ ഏറ്റവും മനോഹരമായ റണ്ണിംഗ് ട്രാക്കായി മാറി. ലോകത്തെ ഏറ്റവും ചലനാത്മകമായ നഗരങ്ങളിൽ ദുബായിയുടെ സ്ഥാനം ഉറപ്പിച്ചുകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ഫൺ റണ്ണിന് സംഭാവന നൽകിയ എല്ലാവർക്കും നന്ദി.ഷെയ്ഖ് ഹംദാന്‍ ട്വിറ്ററില്‍ കുറിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.