'പൊന്ന് സുഹൃത്തേ, ഒരിക്കലും ഈ പാര്‍ട്ടി വിട്ടുപോകരുത്; യുവജനങ്ങള്‍ എന്നും നിങ്ങള്‍ക്കൊപ്പമുണ്ടാകും': തരൂരിനോട് ടി.പത്മനാഭന്‍

'പൊന്ന് സുഹൃത്തേ, ഒരിക്കലും ഈ പാര്‍ട്ടി വിട്ടുപോകരുത്; യുവജനങ്ങള്‍ എന്നും നിങ്ങള്‍ക്കൊപ്പമുണ്ടാകും': തരൂരിനോട് ടി.പത്മനാഭന്‍

കണ്ണൂര്‍: 'പൊന്ന് സുഹൃത്തേ, ഒരിക്കലും ഈ പാര്‍ട്ടി വിട്ടു പോകരുത്. യുവജനങ്ങള്‍ എന്നും നിങ്ങള്‍ക്കൊപ്പമുണ്ടാകും'. ശശി തരൂരിനെ വേദിയിലിരുത്തി പ്രശസ്ത കഥാകാരന്‍ ടി.പത്മനാഭന്റെ അഭ്യര്‍ത്ഥന. മാഹി കലാഗ്രാമത്തില്‍ ടി.പത്മനാഭന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന പരിപാടിയായിരുന്നു വേദി.

മത്സരിക്കാന്‍ നിന്നപ്പോള്‍ പാര്‍ട്ടിക്കാര്‍ തന്നെ ശശി തരൂരിന്റെ കാലുവാരാന്‍ ശ്രമിച്ചു. തരൂരിനെതിരെ ആവനാഴിയിലെ എല്ലാ അസ്ത്രവും പ്രയോഗിക്കപ്പെട്ടു. ഇന്ത്യയെന്ന വികാരം ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരുടെ ഇടയിലാണ് തരൂര്‍ ജീവിക്കുന്നതെന്നും ടി.പത്മനാഭന്‍ പറഞ്ഞു.

അതേസമയം തരൂര്‍ ലോക പ്രശസ്തനാണെന്നും താന്‍ ശശി തരൂരിന്റെ കടുത്ത ആരാധകനാണെന്നും സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറഞ്ഞു. തരൂരിന് കോണ്‍ഗ്രസ് നേതൃത്വം അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയെന്ന വാര്‍ത്തകള്‍ വിവാദം സൃഷ്ടിച്ച സാഹചര്യത്തിലാണ് ടി. പത്മനാഭന്റെയും ഷംസീറിന്റെയും പ്രതികരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.